കുറേപ്പേര്‍ എന്നെ കൊല്ലാന്‍ വരുന്നുണ്ട്, കൊന്നാലും ഈ സിനിമയുണ്ടാകും: അലി അക്ബര്‍

ആഷിഖ് അബു “വാരിയംകുന്നന്‍” പ്രഖ്യാപിച്ചതിന് ശേഷം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയും മൂന്ന് സിനിമകള്‍ കൂടി ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. അലി അക്ബര്‍ ഒരുക്കുന്ന “1921” സിനിമയെ കുറിച്ചാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നത്.

ചിത്രം പൊതുജനപങ്കാളിത്തത്തോടെ “ക്രൗഡ് ഫണ്ടിംഗ്” രീതിയിലാണ് നിര്‍മ്മിക്കുക. ജനങ്ങള്‍ സംഭാവന ചെയ്യുന്ന പണം കൊണ്ടാവും സിനിമ നിര്‍മ്മിക്കുക. പ്രഖ്യാപന ശേഷം വധഭീഷണി പോലും നേരിടുന്നുവെന്ന് അലി അക്ബര്‍ വീഡിയോയില്‍ പറഞ്ഞു.

“”എന്നെ കുറേപേര്‍ കൊല്ലാന്‍ വരുന്നുണ്ട്. ഇനി എന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക, ഈ സിനിമയില്ലാതെ പോവുകയില്ല. ഈ സിനിമയുണ്ടാവും, ശക്തമായുണ്ടാവും. എന്റെ ഫോട്ടോ വച്ചിട്ടുണ്ടാകും, മുന്നില്‍. അതിനാല്‍ ഭയമില്ല. സത്യത്തിന്റെ കൂടെയാണ് പോകുന്നത്. എഴുതപ്പെട്ട ചരിത്രത്തിന്റെയും, ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെയും കൂടിയാവും ഞാന്‍ പോവുക”” എന്ന് അലി അക്ബര്‍ പറയുന്നു.

പ്രഖ്യാപന ശേഷം വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അലി അക്ബര്‍ തന്നെ സംഭാവന അയക്കാനുള്ള മറ്റൊരു വീഡിയോയും അക്കൗണ്ട് വിവരങ്ങളും അലി അക്ബര്‍ എത്തിയിരുന്നു. മതങ്ങളെ തമ്മില്‍ അടിപ്പിക്കാനുള്ള സിനിമയല്ല, തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് തന്റേതെന്ന് കൂടി അലി അക്ബര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Read more

https://www.facebook.com/aliakbarfilmdirector/posts/10224210795643972