ജോര്‍ദാന്‍ വിഭവങ്ങള്‍ രുചിച്ചൊരു ഈസ്റ്റര്‍; ആശംസകളുമായി ബ്ലെസി

മലയാള സിനിമാ ലോകം ഒന്നടങ്കം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിനുവേണ്ടി പൃഥ്വിരാജ് മൂന്ന് മാസം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ശരീരഭാരം കുറച്ചതോക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാര്‍ച്ച് ആദ്യം ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും അടങ്ങുന്ന സംഘം കൊറോണയുടെ പശ്ചാത്തലത്തില്‍ തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയിരിക്കുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കവേയാണ് കൊറോണ വില്ലനായത്.

ഇവരെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനിടയില്‍ ഈസ്റ്റര്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. റസ്റ്റോറന്റില്‍ ഈസ്റ്റര്‍ വിഭവങ്ങളുമായി ഇരിക്കുന്ന ബ്ലസിയാണ് ചിത്രത്തില്‍. ജോര്‍ദ്ദാനിലെ വാദിറം മരുഭൂമിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം തുടരാനാവില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു.

Happy Easter ?

Posted by Blessy on Sunday, 12 April 2020

Read more

ബെസിയുടെ പോസ്റ്റില്‍ പൃഥ്വിരാജിന്റെയും സംഘത്തിന്റെയും സുഖവിവരങ്ങള്‍ ചോദിക്കുന്ന തിരക്കിലാണ് ആരാധകര്‍. തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ച് പോസ്റ്റുമായി പൃഥ്വിരാജ് തന്നെ ഏതാനും ദിവങ്ങള്‍ക്ക് മുന്നേ രംഗത്ത് വന്നിരുന്നു.