ചിതംബരത്തിന്റെ 'മഞ്ഞുമ്മല്‍ ബോയ്‌സ്'; പ്രധാനവേഷത്തില്‍ സൗബിനും ശ്രീനാഥ് ഭാസിയും

‘ജാന്‍-എ-മന്‍’ എന്ന സിനിമയ്ക്ക് ശേഷം ചിതംബരത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം വരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിനും ശ്രീനാഥ് ഭാസിയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘പറവ’, ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ഭീഷ്മ പര്‍വ്വം’ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയുടെ നിര്‍മ്മാണം സൗബിനാകും എന്ന വാര്‍ത്തകളും ഉണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്.

അജയന്‍ ചാലിശ്ശേരിയാണ് കലാസംവിധാനം. ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തി ബാലു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ അശോകന്‍, ഗണപതി എന്നിവര്‍ ചേര്‍ന്നഭിനയിച്ച ചിതംബരത്തിന്റെ ആദ്യ ചിത്രം ജാന്‍ എ മന്‍ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു.

ബോക്‌സ് ഓഫീസില്‍ ഇടം നേടിയ സിനിമയില്‍ ജോയ്‌മോനായെത്തിയ ബേസിലിന്റെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു. ചിതംബരത്തിന്റെ പുതിയ ചിത്രവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് എന്നാണ് സോഷ്യല്‍മീഡിയയിലെ പ്രതികരണം.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍