ഫാനിന്റെ കാറ്റില്‍ ബാലയ്യയുടെ വിഗ് പറന്നു പോയി, ഇതോടെ അസിസ്റ്റന്റ് ചിരിച്ചു, അയാളെ തല്ലാന്‍ തുനിഞ്ഞ് നടന്‍..; വെളിപ്പെടുത്തി സംവിധായകന്‍

ഇന്ന് കേരളത്തില്‍ അടക്കം ഫാന്‍സ് ഉള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. മലയാളികള്‍ക്ക് ട്രോളയ്യയാണ് ബാലയ്യ എങ്കിലും താരത്തിന്റെ ‘കത്തി’ പടങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. തെലുങ്ക് ദേശം പാര്‍ട്ട് എംഎല്‍എ കൂടിയായ താരം പൊതുവിടങ്ങളില്‍ പോലും ദേഷ്യപ്പെടാറും ആരാധകരെ മര്‍ദ്ദിക്കാറുമുണ്ട്. ബാലയ്യയെ കുറിച്ച് സംവിധായകന്‍ കെ.എസ് രവികുമാര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ദേഷ്യം വന്നാല്‍ ആരെയും കയറി അടിക്കുന്ന സ്വഭാവക്കാരനാണ് നന്ദമൂരി ബാലകൃഷ്ണ എന്നാണ് കെ.എസ് രവികുമാര്‍ പറയുന്നത്. താന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ സെറ്റില്‍ നടന്ന ഒരു സംഭവമാണ് കെ.എസ് രവികുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”ഒരു ദിവസം എന്റെ അസിസ്റ്റന്റ് ബാലയ്യക്ക് നേരെ ഫാന്‍ തിരിച്ച് വെച്ചു. കാറ്റില്‍ വിഗ് അഴിഞ്ഞ് പോയി. ഇത് കണ്ട് അസിസ്റ്റന്റ് ശരവണന്‍ ചിരിച്ചു. ഇതോടെ ബാലയ്യയ്ക്ക് ദേഷ്യം വന്നു. നീ എന്തിനാണ് ചിരിക്കുന്നത്. നീ മറ്റെ ഗ്യാംങ് അല്ലെ, നിന്നെ ആരാണ് ഇവിടെ കയറ്റിയത് എന്നൊക്കെ ചോദിച്ച് ചൂടായി.”

”ശരവണനെ തല്ലും എന്ന ഘട്ടത്തിലായി. എന്നാല്‍ ഉടന്‍ ഞാന്‍ ഇടപെട്ടു. ബാലയ്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞു” എന്നാണ് കെ.എസ് രവികുമാര്‍ പറഞ്ഞിരിക്കുന്നത്. ബാലകൃഷ്ണയുടെ ‘ജയ് സിംഹ’, ‘റൂളര്‍’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് കെ.എസ് രവികുമാര്‍.

അതേസമയം, ‘ഭഗവന്ത് കേസരി’ ആണ് ബാലകൃഷ്ണയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. 130 കോടി വരെയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. ബാലയ്യയുടെ ‘അഖണ്ഡ’ തൊട്ട് ഇങ്ങോട്ട്, ‘വീരസിംഹ റെഡ്ഡി’, ‘ഭഗവന്ത് കേസരി’ എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ