സംവിധായകന്‍ ലിംഗുസാമിക്ക് ആറുമാസം തടവുശിക്ഷ

ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും ആറ് മാസത്തെ തടവുശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

കാര്‍ത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ ലിംഗുസാമി പിവിപി ക്യാപിറ്റലില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. എന്നാല്‍ സിനിമ നടന്നില്ല. പണം ലിംഗുസ്വാമി പിവിപി ക്യാപിറ്റല്‍സിന് തിരികെ നല്‍കിയില്ല.

ലിംഗുസാമി പിവിപി ക്യാപിറ്റല്‍സിന് നല്‍കിയ ചെക്ക് മടങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ലിംഗുസാമിക്കും സഹോദരനുമെതിരെ പരാതി നല്‍കിയത്. പിവിപി കമ്പനിയില്‍ നിന്ന് വായ്പയെടുത്ത പണം പലിശയടക്കം തിരികെ നല്‍കണമെന്നും കോടതി ഉത്തരവുണ്ട് ഒരു കോടി മൂന്ന് ലക്ഷം രൂപയാണ് ലിംഗുസ്വാമി കടമെടുത്തത്. സിനിമ മുടങ്ങിയതോടെ വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനായി 35 ലക്ഷത്തിന്റെ ചെക്ക് കമ്പനിക്ക് നല്‍കിയെങ്കിലും അത് ബൗണ്‍സാവുകയായിരുന്നു.

2001-ല്‍ മമ്മൂട്ടി അഭിനയിച്ച കുടുംബചിത്രമായ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിംഗുസാമി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. റണ്‍, സണ്ടക്കോഴി, പയ്യ, വേട്ടൈ, ഭീമ, അഞ്ജാന്‍, സണ്ടക്കോഴി 2, ദ വാര്യര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍. ‘ദ വാര്യര്‍’ എന്ന സിനിമയാണ് ലിംഗുസ്വാമി അവസാനം ഒരുക്കിയ ചിത്രം. എന്നാല്‍ ഈ സിനിമ സാമ്പത്തികമായി വലിയ വിജയം കൈവരിച്ചിരുന്നില്ല.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്