ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ‘ഗുരുവായൂരമ്പലനടയില്‍’ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ വ്യക്തിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടാണ് സംവിധായകന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

”ഇന്നലെ ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പലനടയില്‍ ചിത്രത്തിന്റെ വീഡിയോ ആണ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയ്‌നില്‍ ഒരു മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുന്നത്.”

”ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കയ്യില്‍ കിട്ടുമ്പോള്‍ അവന്‍ നമ്മുടെ കയ്യില്‍ നിന്നും മിസ്സായി. ഇപ്പോള്‍ ഏകദേശം ആ ട്രെയിന്‍ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയേറ്ററില്‍ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രം.”

”പണം മുടക്കുന്ന നിര്‍മ്മാതാവിന് അതിനേക്കാള്‍ വേദനയും. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുമ്പില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്” എന്നാണ് വീഡിയോ പങ്കുവച്ച് സംവിധായകന്‍ കുറിച്ചത്.

അതേസമയം, തിയേറ്ററില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ഗുരുവായൂരമ്പലനടയില്‍ ചിത്രത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓപ്പണിംഗ് ദിനത്തില്‍ 3.75 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. പൃഥ്വിരാജിന്റെയും ബേസിലിന്റെയും പ്രകടനങ്ങള്‍ക്ക് കൈയ്യടികളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ.യു എന്നിവരാണ് പ്രധാന കഥാപത്രങ്ങളായത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍