സംവിധായകന്‍ മോഹന്‍ അന്തരിച്ചു

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകന്‍ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സൗകാര്യ ആശുപത്രിയിലാണ് അന്ത്യം. പക്ഷെ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, ഇടവേള, വിട പറയും മുമ്പേ, അങ്ങനെ ഒരു അവധിക്കാലത്ത്, രണ്ട് പെണ്‍കുട്ടികള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

പി വേണുവിന്റെ സഹായി ആയാണ് സിനിമയില്‍ മോഹന്‍ തുടക്കം കുറിച്ചത്. പിന്നീട് ജോണ്‍ പോളുമായുള്ള പ്രവര്‍ത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാര്‍ന്ന ചിത്രങ്ങളുടെ സംവിധായകനാക്കി. മലയാള സിനിമയിലെ സുവര്‍ണ്ണകാലമായ 80തുകളിലെ മുന്‍നിര സംവിധായകനായി മോഹന്‍ മാറിയിരുന്നു.