അടിവയറ്റില്‍ ക്ഷതം, കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍; യുവ സംവിധായികയുടെ മരണം കൊലപാതകം!

യുവ സംവിധായിക നയനാ സൂര്യയുടെ മരണം കൊലപാതകമെന്ന് സൂചന. ശരീരത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും അടിവയറ്റില്‍ ചവിട്ടേറ്റത് പോലെ ക്ഷതമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി 24ന് ആണ് കൊല്ലം അഴീക്കല്‍ സ്വദേശി നയനാ സൂര്യയെ മരിച്ച നിലയില്‍ കണ്ടത്.

തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്താതായതോടെ, നയനയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരു മാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന്റെ ആഘാതത്തില്‍ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ പ്രമേഹ രോഗിയായ നയന മുറിയില്‍ കുഴഞ്ഞുവീണാണ് മരിച്ചത് എന്നായിരുന്നു പൊലീസ് പറഞ്ഞത്. മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴുത്തിന് ചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍ വരെ നീളമുള്ള മുറിവുകള്‍ കഴുത്തില്‍ ഉണ്ടായിരുന്നു. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി.

പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി ചിത്രത്തില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി