ഷൂട്ടിനിടെ ഞാന്‍ വല്ല മണ്ടത്തരവും പറയും, അപ്പോള്‍ മമ്മൂക്ക എന്നെ പൂരവഴക്ക് പറയില്ലേ; ലൊക്കേഷന്‍ തേടിയലഞ്ഞതിന്റെ കാരണം പറഞ്ഞ് പിഷാരടി

ഗാനഗന്ധര്‍വ്വനിലെ നായകന്‍ കലാസദന്‍ ഉല്ലാസിന്റെ വീടിനായി രമേഷ് പിഷാരടി ലൊക്കേഷന്‍ തേടി ഒരുപാട് അലഞ്ഞിരുന്നു. ഒടുവില്‍ തൃശൂരിനടുത്തു തൃപ്രയാറില്‍ നിന്നാണു വീട് കണ്ടെത്തിയത്. ഷൂട്ടിങ്ങിനു വന്ന ആദ്യദിവസംതന്നെ കലാസദന്‍ ഉല്ലാസായി വേഷമിടുന്ന മമ്മൂട്ടി പിഷാരടിയോട് ചോദിച്ചു: ” രമേഷേ നീ എന്തിനാ ലൊക്കേഷന്‍ തേടി ഇത്രയും അലഞ്ഞത്. വെള്ളൂരിലെ നിന്റെ വീട് നാട്ടിന്‍പുറത്തല്ലേ. ആദ്യസിനിമ മുഴുവനും അവിടല്ലേ ഷൂട്ട് ചെയ്തത്. അവിടൊരു വീട് കണ്ടുപിടിക്കാമായിരുന്നില്ലേ? “.

രമേഷ് പിഷാരടി പറഞ്ഞു – “ഞാനവിടെ പഞ്ചവര്‍ണത്തത്ത ഷൂട്ട് ചെയ്തപ്പോള്‍ പരിചയക്കാരായ ഒരുപാട് ആളുകള്‍ വന്നു. ആക്ഷനും കട്ടും ഒക്കെ പറഞ്ഞ് ഒരു സംവിധായകനായി ഞാന്‍ നില്‍ക്കുന്നതു കണ്ട് അവര്‍ക്കെല്ലാം സന്തോഷം തോന്നി. എനിക്കും സന്തോഷം തോന്നി.

Read more

മൊത്തം ഹാപ്പി ഫീല്‍. ഇതതു പോലല്ല. ഷൂട്ടിനിടെ ഞാന്‍ ചിലപ്പോള്‍ വല്ല മണ്ടത്തരവും പറയും. അതുകേട്ടു മമ്മൂക്ക എന്നെ പൂരവഴക്ക് പറയും. അതു നാട്ടുകാരുടെ ഇടയിലാകുമ്പോള്‍ എന്റെ അവസ്ഥ ഒന്നാലോചിച്ചേ. സത്യം പറഞ്ഞാല്‍, അതുകൊണ്ടാണു ഞാന്‍ ഇത്രയും ദൂരേയ്ക്കു വന്നത്”. മനോരമയുമായുള്ള അഭിമുഖത്തില്‍ പിഷാരടി തന്നെയാണ് ഈക്കഥ പറഞ്ഞത്.