'സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മോഹൻലാലിന്'; സംഗീത ലക്ഷ്മണയ്‌ക്കെതിരെ സംവിധായകന്‍

സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച് പിടിപ്പിക്കണം മോഹൻലാലിന് എന്ന അഡ്വക്കറ്റ് സംഗീത ലക്ഷ്മണയുടെ പോസ്റ്റിനെതിരെ സംവിധായകനും എഴുത്തുകാരനുമായ പി ജി പ്രേംലാല്‍. കേരളത്തിലെ ഏറ്റവും വൃത്തികെട്ട പെണ്‍നാക്കും വ്യക്തിത്വവും സംഗീത ലക്ഷ്മണയ്ക്കാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പറഞ്ഞത്

പ്രേംലാലിന്റെ കുറിപ്പ് ഇങ്ങനെ..

കേരളത്തിലെ ഏറ്റവും വൃത്തികെട്ട ആണ്‍നാക്ക് പിസി ജോര്‍ജിന്റേതാണെന്നതു പോലെ ഏറ്റവും വൃത്തികെട്ട പെണ്‍നാക്കും വ്യക്തിത്വവും ഈ സ്ത്രീയുടേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവരുടെ സ്വന്തം മകന്‍ ഇവരെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ബോദ്ധ്യപ്പെട്ടിരുന്നു.

ആ ബോദ്ധ്യം ഇവരുടെ ഏതെങ്കിലുമൊരു അഭിപ്രായപ്രകടനം കഷ്ടകാലത്തിന് ശ്രദ്ധയില്‍ പെടുന്ന അവസരങ്ങളിലാകട്ടെ, കൂടുതല്‍ കൂടുതല്‍ ഉറച്ചതായിത്തീരുകയും ചെയ്യുന്നു. കഷ്ടിച്ച് 25 വയസ്സു കഴിയുമ്പോഴേക്കും തലയിലെ മുടി ഡൈ ഉപയോഗിച്ച് കറുപ്പിക്കുകയും മുടി കൊഴിഞ്ഞുപോയതിനാല്‍ ഹെയര്‍ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തുകയുമൊക്കെ ചെയ്യുന്ന എത്രയോ ചെറുപ്പക്കാര്‍ നമുക്കു ചുറ്റുമുണ്ട്!

അങ്ങനെയായിരിക്കെ,സിനിമ പോലെ ഒരു ഷോ ബിസിനസ്സില്‍ സജീവമായി നില്ക്കുന്ന ഒരാള്‍ അദ്ദേഹത്തിന്റെ ശരീരം എങ്ങനെ കൊണ്ടുനടക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഈ പെണ്ണുമ്പിള്ളയ്ക്ക് എന്താ പ്രശ്‌നം സ്വന്തം ശരീരമെന്നത് ഒരു താരത്തിന്റെയെന്നല്ല, ഏതൊരു സാധാരണക്കാരന്റെയും അവകാശവും തീരുമാനവുമാണ് എന്ന് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള വകതിരിവെങ്കിലും ഒരു മനുഷ്യജീവി ശീലിക്കേണ്ടതുണ്ട്. തെരുവില്‍ പരസ്യമായി വെളിക്കിരുന്നിട്ടായാലും ശരി നാലാള് ശ്രദ്ധിച്ചാല്‍ മതി എന്നു കരുതുന്നത് മനോരോഗത്തിന്റെ ഭാഗമായിട്ടു തന്നെ വരും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം