സംവിധായകന്‍ റാം ചിത്രത്തില്‍ നായകനായി നിവിന്‍ പോളി; നായിക അഞ്ജലി

സംവിധായകന്‍ റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. പ്രൊഡക്ഷന്‍ #7 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവെച്ച് നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അഞ്ജലി ആണ് ചിത്രത്തില്‍ നായിക. നടന്‍ സൂരിയും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തും.

വി ഹൗസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. തമിഴിലും മലയാളത്തിലുമായാണ് സിനിമ ഒരുക്കുക. 2017ല്‍ പുറത്തിറങ്ങിയ റിച്ചി ആയിരുന്നു നിവിന്‍ ഒടുവില്‍ വേഷമിട്ട തമിഴ് ചിത്രം.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പേരന്‍പ് ഒരുക്കിയ സംവിധായകനാണ് റാം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍ – ചൈന എന്നീ മേളകളില്‍ ചിത്രം ശ്രദ്ധ നേടി. തമിഴിലെ മികച്ച ഫീച്ചര്‍ ചിത്രത്തിനടക്കമുള്ള ദേശീയ അവാര്‍ഡ് നേടിയ തങ്കമീന്‍കള്‍ ആണ് സംവിധായകനെ ഏറെ ശ്രദ്ധേയനാക്കിയ ചിത്രം.

അതേസമയം, തുറമുഖം, കനകം കാമിനി കലഹം, പടവെട്ട്, ബിസ്മി സ്‌പെഷ്യല്‍ എന്നിവയാണ് നിവിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. പവന്‍ കല്യാണ്‍ ചിത്രം വക്കീല്‍ സാബ് ആണ് അഞ്ജലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എഫ് 3, ശിവപ്പ എന്നിവയാണ് നടിയുടെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.

Latest Stories

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്

നായകനല്ല, 'വില്ലന്‍' ആണ് ഹീറോ; ഷാരൂഖ് ഖാനെ വരെ പിന്നിലാക്കി 'രാമായണ'യ്ക്ക് കനത്ത പ്രതിഫലം വാങ്ങി യാഷ്

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം