68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സംവിധാനത്തിന് മലയാളികളുടെ പ്രിയപ്പെട്ട സച്ചി അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. ഇപ്പോഴിതാ അയ്യപ്പനും കോശിയും ഒരു തുടക്കം മാത്രമായിരുന്നുവെന്നും സച്ചിയുടെ സിനിമ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരി സജിത. അയ്യപ്പനും കോശിയും ഇറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു ” ഇനി എനിക്കിഷ്ടമുള്ള സിനിമകള്‍ ചെയ്യാം”. ഇനി വരാനിരുന്നതായിരുന്നു സച്ചി ആഗ്രഹിച്ച സിനിമകള്‍. ശെരിക്കും സച്ചിയുടെ തുടക്കമായിരുന്നു അയ്യപ്പനും കോശിയും. അവര്‍ പറഞ്ഞു.
പക്ഷെ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു ഫിനിഷിങ് പോയിന്റില്‍ എത്തുനനത്തിന് മുന്‍പ് ട്രാക്ക് ഔട്ട് ആക്കുന്നത് പോലെ. സച്ചിയുടെ സഹോദരി സജിത കൂട്ടിച്ചേര്‍ത്തു.
സേതുവിനൊപ്പം തിരക്കഥാകൃത്തായിട്ടാണ് സച്ചി മലയാള സിനിമയിലെത്തിയത്. പിന്നീട് സ്വതന്ത്ര തിരക്കഥാകൃത്തും സംവിധായകനുമായി. ചോക്‌ളേറ്റ്, റോബിന്‍ ഹുഡ്, മേക്ക് അപ്പ് മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ് തുടങ്ങിയ നിലവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ശേഷമായിരുന്നു സച്ചി സംവിധാനത്തിലേക്ക് എത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സച്ചി അയ്യപ്പനും കോശിയിലേക്കും എത്തുന്നത്.