'രണ്ടാം പകുതി തീർത്തും അപ്രതീക്ഷിതം, കാർത്തിക് സുബ്ബരാജിന്റെ ബെസ്റ്റ്' ; 'ജിഗർതാണ്ട ഡബിൾ എക്സി'നെ പ്രശംസിച്ച് ശങ്കർ

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് മികച്ച റിപ്പോർട്ടുകളോടെ മുന്നേറുകയാണ്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശങ്കർ. കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമ എന്നാണ് ശങ്കർ കുറിച്ചത്. രണ്ടാം പകുതി തീർത്തും അപ്രതീക്ഷിതമെന്നും കഥാപാത്രങ്ങൾക്കിടയിലെ യാത്ര ഗംഭീരമാന്നെന്നും ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു. രാഘവ ലോറൻസ് , എസ് ജെ സൂര്യ എന്നിവരുടെ പ്രകടനത്തെയും ശങ്കർ പ്രശംസിച്ചു. കൂടാതെ സംഗീത സംവിധായകൻ സന്തോഷ് നാരായണനെയും പ്രശംസിച്ചു.

ആദ്യ ചിത്രമായ ‘പിസ്സ’ എന്ന ഹൊറർ ത്രില്ലർ സിനിമയിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. 2014 ൽ പുറത്തിറങ്ങിയ ‘ജിഗർതാണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടാനും കാർത്തിക് സുബ്ബരാജ് എന്ന സംവിധായകനായി. സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ  പ്രധാന താരങ്ങൾ.

അസാൾട്ട് സേതുവിലൂടെ ബോബി സിംഹയും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. ഒൻപത് വർഷങ്ങൾക്ക് ശേഷം ‘ജിഗർതാണ്ട ഡബിൾ എക്സ്’ എന്ന ചിത്രവുമായി കാർത്തിക് സുബ്ബരാജ് വീണ്ടുമെത്തിയപ്പോൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.മലയാളത്തിൽ നിന്നും നിമിഷ സജയനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ നടൻ ധനുഷ് ജിഗർതാണ്ട ഡബിൾ എക്സിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍