പരിചയം മുതലെടുക്കുകയാണെന്ന് തോന്നരുതേ എന്നാണ് അര്‍ബാസ് ഖാനോട് ആദ്യം പറഞ്ഞത്: സിദ്ദിഖ്

സിദ്ദിഖ് ചിത്രം ബിഗ് ബ്രദറില്‍ മോഹന്‍ലാലിനൊപ്പം ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമുണ്ടായിരുന്നു്. ഇപ്പോഴിതാ ചിത്രത്തിലേക്ക് അര്‍ബാസ് എത്തിയതെങ്ങനെയാണെന്ന് സിദ്ദിഖ് പറയുന്നു. ബോഡി ഗാര്‍ഡ് എന്ന സിനിമ സല്‍മാനെ വെച്ച് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന സമയത്തേ അര്‍ബ്ബാസ് ഖാനെ അറിയാം. ചിത്രത്തിലെ വേദാന്തം ഐപിഎസ് അര്‍ബാസ് ചെയ്താല്‍ നന്നായിരിക്കുമെന്ന് പലരും പറഞ്ഞു.

അര്‍ബാസിനെ നേരത്തെ തന്നെ എനിക്ക് അറിയുകയും ചെയ്യാം. അങ്ങനെയാണ് പുള്ളിയെ വിളിക്കുന്നത്. പരിചയം മുതലെടുക്കുകയാണെന്ന് തോന്നരുതേ എന്ന മുഖവുരയോടെയാണ് സംസാരിച്ചത്. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍, ഇതു ഞാന്‍ ചെയ്യും എന്നായിരുന്നു അര്‍ബാസിന്റെ മറുപടി. മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് അദ്ദേഹത്തിന്റെ വലിയൊരു ഡ്രീമായിരുന്നു. അത് ബിഗ് ബ്രദറിലൂടെ നടക്കുകയും ചെയ്തു.

അര്‍ബാസിനെ ഫോണ്‍ ചെയ്ത് കഥ പറയാന്‍ മുംബൈയിലേക്ക് വരാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ താന്‍ കൊച്ചിയിലേക്ക് വരാമെന്നും മോഹന്‍ലാല്‍ സാറിനെ നേരിട്ട് കാണണമെന്നും അദ്ദേഹം പറഞ്ഞു. കഥയും കേട്ട് ഇഷ്ടപ്പെട്ട്, മോഹന്‍ലാലിനെയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.

“ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “ബിഗ് ബ്രദറി”നുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

Latest Stories

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി; കോളേജുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍