ജന്മദിനത്തില്‍ വീട് ഐസൊലേഷന്‍ വാര്‍ഡ് ആക്കാന്‍ വിട്ട് നല്‍കി സോഹന്‍ റോയ്

കോവിഡ് -19 എന്ന മഹാമാരിയുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാനാവാതെ പകച്ച് നില്‍ക്കുകയാണ് ലോകം. കേരളത്തിലെ ആരോഗ്യമേഖലയൊന്നാകെ ഈ രോഗത്തെ കീഴടക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂഹിക വ്യാപനം ഉണ്ടായാലുള്ള പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത നിലവിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുവാനായി സ്വന്തം വീട് വിട്ടുനല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് സംവിധായകന്‍ സോഹന്‍ റോയ്. ത്രിശൂര്‍ ജില്ലയിലെ ദേശമംഗലത്ത് സ്ഥിതി ചെയ്യുന്ന വീടാണ് അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിനായി വിട്ടു നല്‍കിയിരിക്കുന്നത്.

തന്റെ അന്‍പത്തിമൂന്നാം ജന്മദിനത്തിന് ലഭിച്ച ആശംസകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനിടയിലാണ് ഈ വിവരം അദ്ദേഹം പങ്കു വച്ചത്. ” ഈ വിശേഷാവസരത്തില്‍ ആരെയും ക്ഷണിക്കാനോ ആഘോഷിക്കാനോ കഴിഞ്ഞില്ല, പക്ഷെ നാട്ടിലെ വീട് ഇത്തരമൊരു മഹത്തായ കാര്യത്തിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ജന്മദിന സന്തോഷം ഇരട്ടിയായി ” സോഹന്‍ പറഞ്ഞു.

നേരത്തേ കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് പത്ത് ജില്ലകള്‍ക്ക് ഓരോ വെന്റിലേറ്ററുകള്‍ വീതം സംഭാവന നല്‍കുമെന്നും , ഒപ്പം ലോക്ക് ഡൗണ്‍ സമയത്ത് കനത്ത പ്രതിസന്ധി നേരിടുന്ന രണ്ടായിരം കുടുംബങ്ങള്‍ക്ക് സ്വന്തം ജീവനക്കാര്‍ വഴി സഹായമെത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു