'പച്ച'യ്ക്ക് ശേഷം ശ്രീവല്ലഭന്റെ 'ധരണി' വരുന്നു

ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ധരണി’ ഒരുങ്ങുന്നു. യൂറോപ്പിലും അമേരിക്കയിലുമടക്കം പതിനെട്ടോളം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ‘പച്ച’ എന്ന സിനിമയ്ക്ക് ശേഷം പാരലാക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ ശ്രീവല്ലഭന്‍ ഒരുക്കുന്ന ചി്രമാണിത്.

ബാല്യത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ കുട്ടികളുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുവെന്നാണ് ധരണിയിലൂടെ ചര്‍ച്ച ചെയ്യുത്. ഒറ്റപ്പെടുത്തലുകള്‍ക്കും അവഗണനകള്‍ക്കും മുന്നില്‍ തകര്‍ന്നു പോവുന്ന പുതു തലമുറയ്ക്ക് എങ്ങനെ അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടു പോകാമെന്ന വിഷയമാണ് ധരണി സംസാരിക്കുന്നത്.

പുതുമുഖം രതീഷ് രവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ എം.ആര്‍ ഗോപകുമാര്‍, പ്രൊഫസര്‍ അലിയാര്‍, സുചിത്ര, ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവയും സംവിധായകന്‍ തന്നെയാണ് ഒരുക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-കെ രമേഷ്, സജു ലാല്‍, ക്യാമറ-ജിജു സണ്ണി, എഡിറ്റിംഗ്-കെ ശ്രീനിവാസ്, സംഗീത സംവിധാനം & ബി ജി എം-രമേശ് നാരായണന്‍, ആര്‍ട്ട്-മഹേഷ് ശ്രീധര്‍, മേക്കപ്പ്-ലാല്‍ കരമന, കോസ്റ്റുംസ്-ശ്രീജിത്ത് കുമാരപുരം, പ്രൊജക്ട് ഡിസൈനര്‍-ആഷിം സൈനുല്‍ ആബ്ദിന്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബിനില്‍ ബി. ബാബു, അസോസിയേറ്റ് ഡയറക്ടര്‍-ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്-ഉദയന്‍ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്, സ്റ്റില്‍സ്-വിപിന്‍ദാസ് ചുള്ളിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അരുണ്‍ വി.ടി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു