അണ്ണന്‍ പാസം വീണ്ടും, തീവ്രവാദികളും റോ ഏജന്‍സിയും ഒക്കെയുണ്ട്..; 'ദ ഗോട്ടി'ന്റെ പ്ലോട്ട് വെളിപ്പെടുത്തി വെങ്കട് പ്രഭു

വിജയ് ചിത്രം ‘ദ ഗോട്ട്’ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വെങ്കട് പ്രഭു ഇപ്പോള്‍.

”ഗോട്ടിന്റെ കഥ സാങ്കല്‍പ്പികമാണ്. ഞങ്ങള്‍ അത് യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. റോ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എസ്എടിഎസ് എന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ചുറ്റിപ്പറ്റിയുള്ളതാണ് ദ ഗോട്ട്” എന്നാണ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ വെങ്കട്ട് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് വേഷമിടുന്നത്. ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുപ്പമാക്കിയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 5ന് ആണ് ഗോട്ടിന്റെ വേള്‍ഡ് വൈഡ് റിലീസ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം