ലജ്ജ തോന്നുന്നു, ഇത് സ്വന്തം പ്രൊഫഷനോടുള്ള അനാദരവ്: അല്‍ഫോന്‍സ് പുത്രന് എതിരെ സംവിധായകന്‍ വി. കെ പ്രകാശ്

അല്‍ഫോന്‍സ് പുത്രനെ വിമര്‍ശിച്ച് സംവിധായകന്‍ വി. കെ പ്രകാശ്. ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയ്‌ക്കെതിരെ ഒരു അഭിമുഖത്തിനിടെ അല്‍ഫോന്‍സ് പുത്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് വി. കെ പ്രകാശിന്റെ പ്രതികരണം. 2013-ലെ അല്‍ഫോന്‍സിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായത്.

അശ്ലീല ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ മലയാളത്തിലുണ്ടെന്നാണ് ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ കുറിച്ച് അല്‍ഫോന്‍സ് പറയുന്നത്. അനൂപ് മേനോന്‍ തിരക്കഥ എഴുതിയ സിനിമകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു സംവിധായകന്റെ പരാമര്‍ശം. ഈ അഭിമുഖം എപ്പോള്‍ പുറത്ത് വന്നതാണെന്ന് അറിയില്ല എങ്കിലും ഈ അഭിപ്രായങ്ങള്‍ സ്വന്തം പ്രൊഫഷനോടുള്ള അനാദരവാണ്, ലജ്ജ തോന്നുന്നു എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വി. കെ പ്രകാശിന്റെ കുറിപ്പ്:

മഹാനായ ഒരാളുടെ അഭിമുഖം കാണാനിടയായി. ഇത് എന്നു വന്നതാണെന്ന് അറിയില്ല. സാധാരണ ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സോഷ്യല്‍ മീഡിയയില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകള്‍ക്കുളള മറുപടിയാണ് ഇവിടെ ഞാന്‍ പറയുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന്‍ ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല.

എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ പ്രഫഷനോട് തന്നെയുള്ള അനാദരവാണ്. ലജ്ജ തോന്നുന്നു താങ്കളോട്. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയി.

https://www.facebook.com/vk.prakash.7/posts/3333172250053168

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?