'എന്റെ പേജില്‍ ഇങ്ങനെയൊക്കെ വന്ന് എഴുതാന്‍ നാണമില്ലേ, ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കരുത്'; മോണ്‍സ്റ്ററിനെതിരെ വന്ന കമന്റിന് വൈശാഖിന്റെ മറുപടി

‘മോണ്‍സ്റ്റര്‍’ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതൊരു സോംബി ചിത്രമാണെന്ന പ്രചാരണം നടന്നിരുന്നു. ഇത് സോംബി പടമല്ല സാധാരണ ത്രില്ലര്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ വൈശാഖ് രംഗത്തെത്തിയിരുന്നു. വീണ്ടും സോംബി പടമെന്ന് പറഞ്ഞെത്തിയ കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍.  മോഹന്‍ലാലിന്റെ ഫാന്‍ പേജുകളിലാണ് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നത്.

കമന്റ്:

സോംബി വരുന്നു….. സോംബി വരുന്നു….. സോംബി വരുന്നു….. കേരളത്തില്‍ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു. സിംഗ് സിംഗ് ലക്കി സിംഗ്… വെറും 8 കോടി ബജറ്റില്‍ സോംബി എത്തുന്നു…

വൈശാഖിന്റെ മറുപടി:

എന്റെ പേജില്‍ വന്ന് ‘സോംബി’ എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ… ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുമ്പും പല തവണ പറഞ്ഞിട്ടുള്ളതാണ്… പിന്നെ നിങ്ങള്‍ ഇത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും… ഐ ലവ് യൂ ബ്രോ…

അതേസമയം, ഒക്ടോബര്‍ 21ന് ആണ് മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ എത്തുന്നത്. ‘പുലിമുരുകന്’ ശേഷം വൈശാഖ്-ഉയദകൃഷ്ണ-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍. ഇങ്ങനെയൊരു പ്രമേയം മലായളത്തില്‍ ആദ്യമാണ് എന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ