ബോക്‌സോഫീസില്‍ കടുത്ത പരാജയമേറ്റുവാങ്ങേണ്ടി വന്നിട്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രം പരാജയമാണെന്ന് സമ്മതിക്കാന്‍ ചില സിനിമാ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനക്ഷതമാണ്. പ്രത്യേകിച്ചും സൂപ്പര്‍സ്റ്റാറുകളെ നായക കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമകളില്‍. തമിഴ് സിനിമാ ലോകത്ത് ചില സംവിധായകകര്‍ തന്നെ ഇത്തരം അസംബന്ധ അവകാശ വാദങ്ങളുമായി മുന്നോട്ട് വരാറുണ്ട്.
2021-ല്‍ തിയേറ്ററുകളിലെത്തിയ രജനികാന്തിന്റെ അണ്ണാത്തെ തന്നെ ഇതിനൊരു വലിയ ഉദാഹരണമാണ്. ചിത്രം ആരാധകര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരുന്നുവെന്ന് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത് സമ്മതിച്ച് കൊടുക്കാന്‍ സംവിധായകന്‍ തയ്യാറായില്ല. അണ്ണാത്ത പരാജയമല്ലെന്നും ബോക്സ് ഓഫീസില്‍ ഹിറ്റാണെന്നും സംവിധായകന്‍ ശിവ പൊതുസമക്ഷം തുറന്നടിച്ചു.
ബാക്കിയെല്ലാം സിനിമയ്‌ക്കെതിരെ ഹേറ്റേഴ്‌സ് നടത്തുന്ന കുപ്രചരണങ്ങളായിരുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടുവെന്ന വ്യക്തമായ ഫലം ലഭിച്ചിട്ടും ചിത്രത്തിന്റെ വിധി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നതാണ് വസ്തുത.
അജിത്തിന്റെ വാലിമൈയുടെ കാര്യവും ഇതുപോലെ തന്നെയാണ്. വലിമൈ ബോക്സ് ഓഫീസില്‍ വന്‍ പരാജയമാണെന്ന് അംഗീകരിക്കാന്‍ സംവിധായകന്‍ എച്ച്.വിനോത്തിന് കഴിഞ്ഞിട്ടില്ല. പകരം, ഇതൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണെന്നും അത് വളരെ നന്നായിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ചിത്രത്തെക്കുറിച്ച് പുറത്തുവന്ന നിരൂപണങ്ങള്‍ക്ക് അണ്ണാത്തെ സംവിധായകന്റെ വിശദീകരണം തന്നെയാണ് ഇദ്ദേഹത്തിനും നല്‍കാനുണ്ടായിരുന്നത്.
അതേസമയം, പരാജയങ്ങള്‍ മറച്ചു പിടിക്കുന്നതിന് പകരം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് ഒരു ദീര്‍ഘവീക്ഷണമുള്ള സംവിധായകന്‍ ചെയ്യുക. എന്തായാലും വിനോദിന്റെ അടുത്ത ചിത്രവും അജിത്തിനൊപ്പമാണ്.
Read more
അത് റിലീസിന് അധികം സമയദൈര്‍ഘ്യവുമില്ല . ഈ സംക്രാന്തിക്ക് തുനിവ് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, കൂടാതെ തെലുങ്ക് സംസ്ഥാനങ്ങളിലെ എന്‍ബികെ, ചിരു എന്നിവരില്‍ നിന്നും തമിഴ്നാട്ടിലെ വിജയുടെ വാരിസുവില്‍ നിന്നും കടുത്ത മത്സരമുണ്ടാകും.