ബോക്‌സോഫീസില്‍ പൊട്ടിപാളീസായ ചിത്രങ്ങളും വന്‍വിജയമെന്ന് പ്രചാരണം; എന്ന് പഠിക്കും ഈ സംവിധായകര്‍

ബോക്‌സോഫീസില്‍ കടുത്ത പരാജയമേറ്റുവാങ്ങേണ്ടി വന്നിട്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രം പരാജയമാണെന്ന് സമ്മതിക്കാന്‍ ചില സിനിമാ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിമാനക്ഷതമാണ്. പ്രത്യേകിച്ചും സൂപ്പര്‍സ്റ്റാറുകളെ നായക കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമകളില്‍. തമിഴ് സിനിമാ ലോകത്ത് ചില സംവിധായകകര്‍ തന്നെ ഇത്തരം അസംബന്ധ അവകാശ വാദങ്ങളുമായി മുന്നോട്ട് വരാറുണ്ട്.

2021-ല്‍ തിയേറ്ററുകളിലെത്തിയ രജനികാന്തിന്റെ അണ്ണാത്തെ തന്നെ ഇതിനൊരു വലിയ ഉദാഹരണമാണ്. ചിത്രം ആരാധകര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരുന്നുവെന്ന് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത് സമ്മതിച്ച് കൊടുക്കാന്‍ സംവിധായകന്‍ തയ്യാറായില്ല. അണ്ണാത്ത പരാജയമല്ലെന്നും ബോക്സ് ഓഫീസില്‍ ഹിറ്റാണെന്നും സംവിധായകന്‍ ശിവ പൊതുസമക്ഷം തുറന്നടിച്ചു.

ബാക്കിയെല്ലാം സിനിമയ്‌ക്കെതിരെ ഹേറ്റേഴ്‌സ് നടത്തുന്ന കുപ്രചരണങ്ങളായിരുന്നുവെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടുവെന്ന വ്യക്തമായ ഫലം ലഭിച്ചിട്ടും ചിത്രത്തിന്റെ വിധി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നതാണ് വസ്തുത.

അജിത്തിന്റെ വാലിമൈയുടെ കാര്യവും ഇതുപോലെ തന്നെയാണ്. വലിമൈ ബോക്സ് ഓഫീസില്‍ വന്‍ പരാജയമാണെന്ന് അംഗീകരിക്കാന്‍ സംവിധായകന്‍ എച്ച്.വിനോത്തിന് കഴിഞ്ഞിട്ടില്ല. പകരം, ഇതൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണെന്നും അത് വളരെ നന്നായിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ചിത്രത്തെക്കുറിച്ച് പുറത്തുവന്ന നിരൂപണങ്ങള്‍ക്ക് അണ്ണാത്തെ സംവിധായകന്റെ വിശദീകരണം തന്നെയാണ് ഇദ്ദേഹത്തിനും നല്‍കാനുണ്ടായിരുന്നത്.

അതേസമയം, പരാജയങ്ങള്‍ മറച്ചു പിടിക്കുന്നതിന് പകരം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് ഒരു ദീര്‍ഘവീക്ഷണമുള്ള സംവിധായകന്‍ ചെയ്യുക. എന്തായാലും വിനോദിന്റെ അടുത്ത ചിത്രവും അജിത്തിനൊപ്പമാണ്.

അത് റിലീസിന് അധികം സമയദൈര്‍ഘ്യവുമില്ല . ഈ സംക്രാന്തിക്ക് തുനിവ് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്, കൂടാതെ തെലുങ്ക് സംസ്ഥാനങ്ങളിലെ എന്‍ബികെ, ചിരു എന്നിവരില്‍ നിന്നും തമിഴ്നാട്ടിലെ വിജയുടെ വാരിസുവില്‍ നിന്നും കടുത്ത മത്സരമുണ്ടാകും.

Latest Stories

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ

അമിത്ഷായുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് എക്‌സ്

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ