കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും മക്കളുടെയും വരുമാന കണക്ക് പുറത്ത്. കൊല്ലത്ത് നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൃഷ്ണകുമാറിന്റെ സത്യവാങ്മൂലത്തിലാണ് കുടുംബാംഗങ്ങളുടെ വരുമാന വിവരങ്ങളും ഉള്ളത്. ഒരു കോടിക്ക് മുകളിലാണ് കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നിവരുടെ വാര്‍ഷിക വരുമാനം.
കൃഷ്ണകുമാറിന്റെയും മക്കളുടെയും വരുമാന കണക്കാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 10.46 ലക്ഷം രൂപയാണ് കൃഷ്ണകുമാറിന്റെ വാര്‍ഷിക വരുമാനം എന്നാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യ സിന്ധുവിന്റെ വരുമാനം 2.10 ലക്ഷമാണ്. മക്കള്‍ നാല് പേരുടെയും വരുമാനം 1.03 കോടി രൂപയാണ്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയാണ്. ദിയയുടെ വരുമാനം 13,30,129 രൂപയാണ്. ഇഷാനിയുടേത് 26, 43,370 1.6 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും കൃഷ്ണകുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 14.54 ലക്ഷം നിക്ഷേപമുണ്ട്.
ഭാര്യയ്ക്ക് 72.23 ലക്ഷവും മക്കള്‍ക്ക് 3.91 കോടിയുടെ നിക്ഷേപവുമാണ് ഉള്ളത്. സ്വര്‍ണ്ണത്തിന്റെ കണക്കുകളും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൃഷ്ണകുമാറിന്റെ കൈവശം ആറര പവനും സിന്ധു കൃഷ്ണയ്ക്ക് 60 പവന്‍ സ്വര്‍ണ്ണവും 360 ഗ്രാം വജ്രവും മക്കളുടെ കൈവശം 30 പവന്‍ സ്വര്‍ണ്ണവും ഉണ്ട് എന്നാണ് പറയുന്നത്.
യൂട്യൂബ് ചാനലുകളിലൂടെയാണ് ഈ കുടുംബത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. കൃഷ്ണകുമാറും അഹാനയും ഇഷാനിയും സിനിമയില്‍ സജീവമാണെങ്കിലും അധികം സിനിമകള്‍ ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു സിനിമ വരെയാണ് അഹാന ചെയ്യാറുള്ളത്.