വരുമാനത്തില്‍ അച്ഛനെ വെട്ടി മക്കള്‍! അഹാനയുടെയും സഹോദരിമാരുടെയും വരുമാനം കോടികള്‍; വരുമാന കണക്ക് ചര്‍ച്ചയാകുന്നു

കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും മക്കളുടെയും വരുമാന കണക്ക് പുറത്ത്. കൊല്ലത്ത് നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൃഷ്ണകുമാറിന്റെ സത്യവാങ്മൂലത്തിലാണ് കുടുംബാംഗങ്ങളുടെ വരുമാന വിവരങ്ങളും ഉള്ളത്. ഒരു കോടിക്ക് മുകളിലാണ് കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ദിയ, ഹന്‍സിക എന്നിവരുടെ വാര്‍ഷിക വരുമാനം.

കൃഷ്ണകുമാറിന്റെയും മക്കളുടെയും വരുമാന കണക്കാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 10.46 ലക്ഷം രൂപയാണ് കൃഷ്ണകുമാറിന്റെ വാര്‍ഷിക വരുമാനം എന്നാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യ സിന്ധുവിന്റെ വരുമാനം 2.10 ലക്ഷമാണ്. മക്കള്‍ നാല് പേരുടെയും വരുമാനം 1.03 കോടി രൂപയാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയാണ്. ദിയയുടെ വരുമാനം 13,30,129 രൂപയാണ്. ഇഷാനിയുടേത് 26, 43,370 1.6 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും കൃഷ്ണകുമാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 14.54 ലക്ഷം നിക്ഷേപമുണ്ട്.

ഭാര്യയ്ക്ക് 72.23 ലക്ഷവും മക്കള്‍ക്ക് 3.91 കോടിയുടെ നിക്ഷേപവുമാണ് ഉള്ളത്. സ്വര്‍ണ്ണത്തിന്റെ കണക്കുകളും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൃഷ്ണകുമാറിന്റെ കൈവശം ആറര പവനും സിന്ധു കൃഷ്ണയ്ക്ക് 60 പവന്‍ സ്വര്‍ണ്ണവും 360 ഗ്രാം വജ്രവും മക്കളുടെ കൈവശം 30 പവന്‍ സ്വര്‍ണ്ണവും ഉണ്ട് എന്നാണ് പറയുന്നത്.

യൂട്യൂബ് ചാനലുകളിലൂടെയാണ് ഈ കുടുംബത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. കൃഷ്ണകുമാറും അഹാനയും ഇഷാനിയും സിനിമയില്‍ സജീവമാണെങ്കിലും അധികം സിനിമകള്‍ ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു സിനിമ വരെയാണ് അഹാന ചെയ്യാറുള്ളത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം