ദര്‍ശന്റെ ഭാര്യയുമായി വാക്‌പോര്.. പ്രണയ റീലിനെതിരെ ആരാധകരും..; കൊലപാതകത്തിന് കൂട്ടുനിന്നത് ഫാന്‍സ് അസോസിയേഷനും; പവിത്രയുടെ ജീവിതം ചര്‍ച്ചയാകുന്നു

സൂപ്പര്‍ താരം ദര്‍ശന്‍ ആരാധകനെ കൊലപ്പെടുത്തിയ സംഭവം കന്നഡ സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ദര്‍ശനുമൊത്തുള്ള ചിത്രങ്ങള്‍ നടി പവിത്ര ഗൗഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ പിന്നാലെ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങള്‍ അയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദര്‍ശനും പവിത്രയും മജിസ്‌ട്രേട്ടിന് മുന്നില്‍ പൊട്ടിക്കരഞ്ഞു.

ഇരുവരെയും ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ദര്‍ശന്റെ മാനേജര്‍ പവന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടന്റെ ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടര്‍ന്ന് പിടികൂടി ബെംഗളൂരുവില്‍ എത്തിച്ചത് എന്നാണ് വിവരം. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയും ദര്‍ശനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലടക്കം സജീവമായിരിക്കുകയാണ്.

ചത്രിഗലു സാര്‍ ചതിഗ്രലു, ബത്താസ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പവിത്ര. 18-ാം വയസില്‍ സഞ്ജയ് സിംഗ് എന്ന ചാമരാജ്‌പേട്ട സ്വദേശിയെ പവിത്ര വിവാഹം ചെയ്തു. പ്രണയ വിവാഹമായിരുന്നു. ദമ്പതികള്‍ക്ക് ഖുഷി ഗൗഡ എന്നൊരു മകളുണ്ട്. ഈ ബന്ധം അധികവര്‍ഷം നീണ്ടുനിന്നില്ല. വിവാഹമോചിതയായത് മുതല്‍ പവിത്ര മകള്‍ക്കൊപ്പമാണ് താമസം. 2017ല്‍ ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രൊഫൈല്‍ പിക് ആക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്.

അന്ന് ആരാധകര്‍ ഇടഞ്ഞതോടെ പവിത്ര ചിത്രങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ദര്‍ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റീല്‍ പങ്കുവച്ച് 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം ഒന്നിച്ച് സഞ്ചരിക്കണമെന്നും പവിത്ര കുറിച്ചിരുന്നു. ദര്‍ശനുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. പവിത്രയ്ക്ക് മറുപടിയായി വിജയലക്ഷ്മി ദര്‍ശനും മക്കള്‍ക്കുമൊപ്പമുള്ള കുടുംബചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ഇത് മാത്രമല്ല, പവിത്രയുടെ ഭര്‍ത്താവ് സഞ്ജയ് സിംഗിനും മകള്‍ ഖുശിക്കൊമൊപ്പമുള്ള പഴയകാല ചിത്രവും വിജയലക്ഷ്മി പങ്കുവച്ചു. മറ്റൊരാളുടെ ഭര്‍ത്താവിനൊപ്പമുള്ള റീല്‍ പങ്കുവയ്ക്കുന്നതിന് മുമ്പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കും. സ്വന്തം താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി തന്റെ ഭര്‍ത്താവിനെ ഈ സ്ത്രീ ഉപയോഗിക്കുകയാണ് എന്നു പറഞ്ഞായിരുന്നു വിജയലക്ഷ്മിയുടെ പോസ്റ്റ്. പവിത്രയ്‌ക്കെതിരെ നിയമപരമായി നീങ്ങും എന്നും വിജയലക്ഷ്മി വ്യക്തമാക്കി.

സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചെയ്തതല്ല, സ്‌നേഹവും കരുതലുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും 10 വര്‍ഷം ഒന്നിച്ച് ജീവിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും പറഞ്ഞാണ് പവിത്ര ഇതിനെതിരെ രംഗത്തെത്തിയത്. ദര്‍ശന് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയതും പവിത്രയാണ്. പവിത്രയുടെ മകളുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് ദര്‍ശന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും പുറത്തെത്തിയിരുന്നു. 2000 മെയ് 14ന് ആയിരുന്നു ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം. 2011ല്‍ ദര്‍ശനെതിരെ ശാരീരിക പീഡനത്തിന് വിജയലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദര്‍ശന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഈ കൊലപാതക വാര്‍ത്തയോട് വിജയലക്ഷ്മി പ്രതികരിച്ചിട്ടില്ല.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?