സിനിമകളുടെ തിരഞ്ഞെടുപ്പില്‍ വിസ്മയിപ്പിക്കാറുള്ള താരമാണ് മമ്മൂട്ടി. തന്റെ 72-ാം വയസിലും വ്യത്യസ്തത തേടിയുള്ള യാത്രയിലാണ് മമ്മൂട്ടി. അക്കൂട്ടത്തില്‍ ഏറെ കൈയ്യടികള്‍ നേടുന്ന ചിത്രമാണ് ‘കാതല്‍: ദി കോര്‍’. സ്വവര്‍ഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്.
ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്ക് ടൈംസ് വരെ രംഗത്തെത്തി. കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെത് അതിമനോഹരമായ പ്രകടനമാണ്, ജിയോ ബേബിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നാണ് ഹന്‍സല്‍ മെഹ്ത പറയുന്നത്.
”കാതല്‍, ദി കോര്‍ സ്വയം സ്‌നേഹിക്കാനുള്ള വളരെ ആര്‍ദ്രവും സ്നേഹപൂര്‍വകവുമായ ഒരു സങ്കീര്‍ത്തനമാണ്. മമ്മൂക്ക അദ്ദേഹത്തിന്റെ വിശാലമായ ഫിലിമോഗ്രാഫിയില്‍ മനോഹരമായൊരു ഏട് കൂടി ചേര്‍ത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച ഒരു കലാകാരനില്‍ നിന്നുള്ള അതിമനോഹരമായ പ്രകടനം.”
”ജ്യോതിക ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു, ആ സത്യസന്ധതയും സഹാനുഭൂതിയും വിസ്മയിപ്പിക്കും. ഇനിയും കൂടുതല്‍ തവണ അവരെ കാണാന്‍ കഴിയട്ടെ. മഹത്തായ സമന്വയം. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്” എന്നാണ് ഹന്‍സല്‍ മെഹ്ത എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
Kaathal, The Core is such a tender and loving ode to love itself. @mammukka is truly having a moment in his vast filmography. What a beautiful performance from one of our absolute best. #Jyothika plays a difficult part with such honesty and empathy she moves you. Must see her… pic.twitter.com/4hUpEih7y7
— Hansal Mehta (@mehtahansal) January 5, 2024
Read more
അതേസമയം, സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയ ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.