ആത്മഹത്യയില്‍ നിന്ന് എന്നെ രക്ഷിച്ചത് രാഹുല്‍ഗാന്ധി; തുറന്നുപറഞ്ഞ് ദിവ്യ സ്പന്ദന

ആത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് രാഹുല്‍ ഗാന്ധിയെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു താനെന്നും, അക്കാലത്ത് ആത്മഹത്യയെ കുറിച്ച് ചിന്തിച്ച തന്നെ അതില്‍ നിന്നും മുക്തയാക്കിയത് രാഹുലിന്റെ പിന്തുണയായിരുന്നുവെന്ന് ദിവ്യ പറയുന്നു.

കോണ്‍ഗ്രസ് വക്താവ് കൂടിയാണ് ദിവ്യ സ്പന്ദന. അച്ഛന്റെ മരണ സമയത്ത് ഞാന്‍ പാര്‍ലമെന്റ് അംഗമാണ്. പലരെയും തിരിച്ചറിയാന്‍ പോലും എനിക്കന്ന് കഴിഞ്ഞില്ല. ആത്മഹത്യ പ്രവണത മനസില്‍ വന്ന സമയത്ത് രക്ഷിച്ചത് രാഹുലാണ്. അദ്ദേഹം മാനസികമായി വളരെയധികം പിന്തുണ നല്‍കി.

അമ്മയും അച്ഛനും കഴിഞ്ഞാല്‍ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും ദിവ്യ സ്പന്ദന പറയുന്നു. 2012ല്‍ ആണ് ദിവ്യ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് 2013ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി.

ദിവ്യ സ്്പന്ദനയ്ക്ക് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതല കൂടിയുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നടി.

Latest Stories

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര