പ്രണയസാഫല്യം.. ദിയ കൃഷ്ണ വിവാഹിതയായി

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതായി. അശ്വിന്‍ ഗണേഷ് ആണ് വരന്‍. ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇരുവരും. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.

സോഫ്റ്റ്വയര്‍ എന്‍ജിനീയര്‍ ആണ് അശ്വിന്‍. കുടുംബത്തോട് വളരെ അടുത്ത അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

മകളുടെ കല്യാണം കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. ഇനി ആഘോഷങ്ങള്‍ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

വിവാഹശേഷം തിരുവനന്തപുരത്തെ ഫ്‌ളാറ്റിലായിരിക്കും ദിയയും ആശ്വിനും താമസിക്കുക. കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാന, ഇഷാനി, ഹന്‍സിക എന്നിവരാണ് സഹോദരിമാര്‍.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍