ഞാന്‍ ഒരു വലിയ പ്രേമരോഗിയാണ്, മുന്‍കാമുകന്‍മാരെ ഒഴിവാക്കാന്‍ ഒരു കാരണമുണ്ട്: ദിയ കൃഷ്ണ

തന്റെ മുന്‍കാല പ്രണയബന്ധങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. പ്രതിശ്രുത വരനായ അശ്വിനോടൊപ്പമുള്ള വീഡിയോയിലാണ് ദിയ സംസാരിച്ചത്. മുമ്പ് തനിക്ക് മൂന്ന്-നാല് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് ദിയ പറയുന്നത്.

”എനിക്ക് മോശമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരും. ഞാന്‍ ഒരു വലിയ പ്രേമരോഗിയാണ്. ഞാന്‍ ഒരുപാട് റൊമാന്റിക് ആയ ആളാണ്. ഒരു മോശം അനുഭവം വന്നാല്‍ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാന്‍ പറ്റൂ.”

”നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കില്‍ അതില്‍ നമ്മള്‍ പശ്ചാത്തപിക്കേണ്ടി വരും. പക്ഷെ എന്റെ കാര്യം അങ്ങനെ അല്ല. എന്റെ ജീവിതത്തില്‍ എനിക്ക് മൂന്ന്-നാല് പ്രണയബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ വേറൊരു പെണ്ണുമായി അടുപ്പമില്ലാത്ത ഒരാളുപോലും ഇല്ലായിരുന്നു.”

”ആരും ഡീസന്റ് അല്ലായിരുന്നു. തൊട്ടു മുന്നത്തെ ആളെ ഞാന്‍ പേരെടുത്ത് പറയുന്നില്ല, ഞാന്‍ പറയുന്നത് എല്ലാവരെയും പറ്റി ആണ്. ഓരോരുത്തരും സോഷ്യല്‍ മീഡിയയില്‍ ഡീസന്റ് ആയി കാണിക്കും, പക്ഷേ എല്ലാ അവന്മാര്‍ക്കും രഹസ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നു.”

”ഓരോരുത്തരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ കയ്യോടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു അവരെ ഒക്കെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു മോശമായ ഭൂതകാലം ഉണ്ടായാല്‍ മാത്രമേ നമുക്ക് നല്ലൊരു ഭാവിയിലേക്ക് പോകാന്‍ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്” എന്നാണ് ദിയ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ