സെപ്റ്റംബര്‍ 5ന് ആയിരുന്നു നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായത്. വിവാഹാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ തന്റെ ഒഫീഷ്യല്‍ താലികെട്ട് നേരത്തെ കഴിഞ്ഞതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ ഇപ്പോള്‍.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. 2023ല്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് അശ്വിന്‍ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ചെറിയൊരു സീക്രട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്.
എന്ത് സംഭവിച്ചാലും ഒരുമിച്ച് നില്‍ക്കുമെന്ന് ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം പരസ്പരം വാക്ക് നല്‍കിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയില്‍ ദിയ കുറിച്ചു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളായ അഞ്ജലിയും അഭിയും മാത്രമാണ് ആ രഹസ്യ വിവാഹത്തില്‍ പങ്കെടുത്തിട്ടുള്ളു.
ഇത് ഒന്നൊന്നര ട്വിസ്റ്റായിപ്പോയി എന്നാണ് ദിയയുടെ വീഡിയോ കണ്ട് ആരാധകര്‍ കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. താലികെട്ടുന്നതിന് പകരം മംഗളസൂക്തം ദിയയെ അണിയിക്കുകയാണ് അശ്വിന്‍ ചെയ്തത്. പഴയൊരു ബാംഗ്ലൂര്‍ വ്‌ളോഗില്‍ ദിയ മംഗളസൂക്തം ധരിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നുവെന്ന കമന്റുകളും എത്തുന്നുണ്ട്.