'ജിബൂട്ടി' ഇപ്പോഴും ഷൂട്ടിംഗ് തുടരുന്ന ഏക മലയാള സിനിമ

കൊറോണ ഭീതിമൂലം സിനിമ ഷൂട്ടിംഗും പ്രദര്‍ശനവും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കൊറോണ ഭീഷണിയില്ലാതെ ഇപ്പോഴും ഷൂട്ടിംഗ് തുടരുന്ന ഒരു മലയാള സിനിമയുണ്ട്. ഉപ്പും മുളകും സംവിധായകന്‍ എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ ചിത്രീകരണമാണ് ഇപ്പോഴും തുടരുന്നത്. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെ ഇല്ലാത്ത ആഫ്രിക്കയിലെ ജിബൂട്ടി എന്ന പ്രദേശത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.

മാര്‍ച്ച് 5 ന് മുമ്പ് തന്നെ താരങ്ങളും അണിയറ പ്രവര്‍ത്തകരും അവിടെ എത്തിയിരുന്നു. ഏപ്രില്‍ 19 വരെ ഇവിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരും. അമിത് ചക്കാലക്കല്‍, ദിലീഷ് പോത്തന്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജിബൂട്ടിയിലുണ്ട്. നൈല്‍ ആന്‍ഡ് ബ്ലൂ ഹില്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ജൂബൂട്ടി നിര്‍മ്മിക്കുന്നത്.

ജിനുവിന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളി തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നു. അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,മാസ്റ്റര്‍ ഡാവിഞ്ചി,സ്മിനു സിജോ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക്ദേവ് സംഗീതം പകരുന്നു.

Latest Stories

ആത്മകഥ വിവാദം: കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് കെ സുധാകരൻ; പ്രസ്താവന തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും

100 ദിവസത്തെ ഡേറ്റ് നല്‍കി മമ്മൂട്ടി, മോഹന്‍ലാല്‍ 30; സൂപ്പര്‍ സ്റ്റാറുകളുടെ ചെറുപ്പത്തിനായി ഡീ ഏജിങ്ങും

പുകയല്ലാതെ ഒന്നും കാണനാകുന്നില്ല, കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങി; ഡൽഹി വിമാനത്താവളത്തിൽ പ്രതിസന്ധി

ഇന്ത്യൻ ടീം ലോക്ക്ഡൗണിൽ, പെർത്തിൽ ഇതുവരെ കാണാത്ത കാഴ്ച്ചകൾ; റിപ്പോർട്ട് ഇങ്ങനെ

'ഇനി ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്സിന്റെ ബാധ്യത'; വി ടി ബൽറാം

വളര്‍ച്ചയില്‍ നേട്ടംകൊയ്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്; രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായം; 35.48 ശതമാനം വര്‍ധന

ചാമ്പ്യന്‍സ് ട്രോഫി 2025: ബിസിസിഐയെ വിടാതെ പിസിബി, രേഖാമൂലം വിശദീകരണം തേടി

'അമരന്‍' സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

എം എസ് ധോണിക്ക് കിട്ടിയത് വമ്പൻ പണി; താരത്തിനെതിരെ നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി; സംഭവം ഇങ്ങനെ

ആത്മകഥ വിവാദം: ഇപിയെ വിശ്വസിക്കുന്നുവെന്ന് എം വി ഗോവിന്ദൻ; വാർത്ത മാധ്യമങ്ങൾ ചമച്ചത്