അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന പുതിയ ബിഗ് ബജറ്റ് മലയാളം ചിത്രമാണ് ‘ജിബൂട്ടി’. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുണ്ട് ഇതിന്. ഒരു ഇന്ത്യന്‍ സിനിമയിലും ഇന്നേവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ജിബൂട്ടി എന്ന രാജ്യം തന്നെയാണ് ഇതിന്റെ ഒന്നാമത്തെ പ്രത്യേകത. കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ മുഴുവന്‍ ഭംഗിയും ഭീകരതയുമെല്ലാം മനോഹരമായി പകര്‍ത്തിയിട്ടുണ്ട് ചിത്രത്തില്‍.
പ്രേക്ഷകന് വേണ്ട എല്ലാ ചേരുവകളുമൊരുക്കിയ ഒരു ബിരിയാണി തന്നെയാണ് ജിബൂട്ടി. ആക്ഷന്‍, പ്രണയം, കോമഡി എല്ലാം ചേര്‍ന്ന ഒരു അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചെറുപ്പക്കാര്‍ക്കും ഫാമിലിക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് നവാഗത സംവിധായകന്‍ എസ് ജെ സിനു ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും മനസ്സലിയിക്കുന്ന പ്രണയരംഗങ്ങളുമൊക്കെ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ആഫ്രിക്കയുടെ വരണ്ട പരിസ്ഥിതിയും അവിടെ അകപ്പെട്ട് പോകുന്ന നായകന്റെ മനോഭാവമൊക്കെ വളരെ സൂക്ഷ്മമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മ്മിച്ച ചിത്രം മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു തീയേറ്റര്‍ അനുഭവം ആവും എന്നത് ഉറപ്പ്.
ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഒരുക്കിയ ചിത്രം ഡിസംബര്‍ 31ന് ആണ് തീയേറ്ററുകളില്‍ പുറത്തുവരുന്നത്. മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുകളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി ശങ്കര്‍ മഹാദേവന്‍, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ശഗുന്‍ ജസ്വാള്‍, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന്‍ കിഷോര്‍,ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുഡ് വില്‍ എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, ചിത്രസംയോജനം സംജിത് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍