പ്രണയവും ആക്ഷനും പിന്നെ പ്രകൃതിയുടെ സൗന്ദര്യവും; ജിബൂട്ടി ഇനി പ്രേക്ഷകരിലേക്ക്

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം ജിബൂട്ടി ഡിസംബര്‍ 31 ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. അമിത് ചക്കാലക്കല്‍ നായകനാകുന്ന സിനിമ എസ് ജെ സിനുവാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുകളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി ശങ്കര്‍ മഹാദേവന്‍, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ്- എസ്.ജെ. സിനു, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, ചിത്രസംയോജനം സംജിത് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, സ്റ്റണ്ട്‌സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി.

Latest Stories

പാകിസ്ഥാന് ഇനി വെള്ളവുമില്ല വിസയുമില്ല; പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണം; ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം

MI VS SRH: ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം, ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് നേടി താരം നേടിയത്, ഇതിഹാസം തന്നെയെന്ന്‌ ആരാധകര്‍, കയ്യടിച്ച് ഫാന്‍സ്‌

കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത് പലഹാര നിര്‍മ്മാണം; നാട്ടുകാര്‍ ഇടപെട്ട് കട പൂട്ടിച്ചു; പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍

MI VS SRH: 'ഉണ്ട ചോറിന് നന്ദി കാണിച്ചു', ഔട്ട് അല്ലാതിരുന്നിട്ടും ഡ്രസിങ് റൂമിലേക്ക് മടങ്ങി ഇഷാന്‍ കിഷന്‍, ഇവനിത് എന്ത് പറ്റിയെന്ന് ആരാധകര്‍, അഭിനന്ദിച്ച് മുംബൈ ടീം

പെഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രാമചന്ദ്രനെ കൊലപ്പെടുത്തിയത് മകളുടെ മുന്നില്‍ വച്ച്; സംസ്‌കാരം വെള്ളിയാഴ്ച ഇടപ്പള്ളി ശ്മശാനത്തില്‍

ടിആര്‍എഫ് ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സംയുക്ത സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു

MI VS SRH: തലയോ, തലയൊക്കെ തീര്‍ന്ന്, ഹൈദരാബാദിന് കൂട്ടത്തകര്‍ച്ച, നടുവൊടിച്ച് മുംബൈ, വെടിക്കെട്ട് അടുത്ത കളിയിലാക്കാമെന്ന് ബാറ്റര്‍മാര്‍

MI VS SRH: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഹാര്‍ദിക് പാണ്ഡ്യ, കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാരും കമന്റേറ്റര്‍മാരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

തമിഴ്നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; സംഭവം ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍

പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും