ത്രില്ലടിപ്പിക്കുന്ന ചേസിംഗ് രംഗങ്ങളും പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി ‘ജിബൂട്ടി’ റിലീസിന് എത്തുന്നു. മലയാള സിനിമയില അധികം പരീക്ഷണങ്ങള്‍ നടക്കാത്ത സര്‍വൈവല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിലാണ് എസ്.ജെ സിനു ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ആക്ഷന്‍ ത്രില്ലര്‍ ആണെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ കുടുംബപ്രേക്ഷകര്‍ക്ക് കൂടി ആസ്വദിക്കാന്‍ പാകത്തിലുള്ള ചിത്രമായാണ് ജിബൂട്ടി എത്തുക. ഇവ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യക്കടത്തും നിയമ നൂലാമാലകളും ജിബൂട്ടിയില്‍ പ്രമേയമാകുന്നുണ്ട്.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ‘ജിബൂട്ടി’യിലെ മലയാളി വ്യവസായി ജോബി. പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്. ജെ. സിനുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ജിബൂട്ടി. ബോളിവുഡ് നടിയായ ഷകുന്‍ ജസ്വാള്‍ ആണ് അമിത് ചക്കാലക്കലിന്റെ നായികയായി എത്തുന്നത്.
ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന്‍ കിഷോര്‍, ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് 75 ശതമാനവും പൂര്‍ത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ്, എസ്.ജെ സിനു, ഛായാഗ്രഹണം ടി.ഡി ശ്രീനിവാസ്, ചിത്രസംയോജനം സംജിത് മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
തോമസ് പി. മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, സ്റ്റണ്ട്‌സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ് മനു ഡാവിഞ്ചി, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.