കണ്ടിറങ്ങി വീണ്ടും ബുക്ക് ചെയ്തു: ഡോക്ടര്‍, പ്രേക്ഷകപ്രതികരണം

ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ഡോക്ടര്‍ തമിഴ്നാട്ടിലെ തിയറ്ററുകളിലെത്തി. സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ ആവേശം ജനിപ്പിക്കുന്നതാണ്. രാവിലെ ആറു മണിക്കു തുടങ്ങിയ പ്രത്യേക ഷോ മുതല്‍ തിയറ്ററുകളിലേക്കു പ്രേക്ഷകര്‍ ആവേശത്തോടെ എത്തുകയാണ്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു നെല്‍സണ്‍ ദിലീപ്കുമാറാണ്.

പത്തു കോടി കളക്ഷന്‍ ആണ് ആദ്യ ദിവസം തന്നെ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ‘വരുണ്‍ ഡോക്ടര്‍’ എന്ന പേരിലാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തിരിക്കുന്നത്.

മുഴുനീള എന്റര്‍ടെയ്നറായിട്ടാണു ഡോക്ടര്‍ ഒരുങ്ങിയിരിക്കുന്നതെന്നാണു പ്രേക്ഷകരുടെ ആദ്യ പ്രതികരണം. സിനിമ കണ്ടിറങ്ങിയവര്‍ തന്നെ അടുത്ത ഷോയും ബുക്ക് ചെയ്യുന്നതായും കമന്റുകളുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട റിലീസുകളില്‍ ഒന്നായിരുന്നു ഡോക്ടര്‍. പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നയന്‍താരയുടെ ‘കോലമാവ് കോകില’ ഒരുക്കിയ നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് സംവിധാനം. വിജയ്യുടെ പുതിയ ചിത്രം ‘ബീസ്റ്റ്’ സംവിധാനം ചെയ്യുന്നതും നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്