ആ പാവം കന്നടക്കാരി പെണ്‍കുട്ടിയെ നോവിച്ച് ഡിവോഴ്‌സ് ചെയ്തു, പിന്നെ അമൃതയെ കെട്ടി..; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

നടന്‍ ബാലയുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഗായിക അമൃത സുരേഷ് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്. ബാല ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് പലപ്പോഴും ആ വീട്ടില്‍ ചോര തുപ്പി കിടന്നിട്ടുണ്ട്. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു. കള്ളം പറഞ്ഞാണ് തന്നെ വിവാഹം ചെയ്തത് എന്ന് അമൃത പങ്കുവച്ച വീഡിയോയില്‍ വിശദീകരിച്ചിരുന്നു.

ബാലയുടേത് രണ്ടാം വിവാഹമാണെന്ന് അമൃത അറിഞ്ഞത് പോലും വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു. പിതാവിന്റെ സുഹൃത്ത് കൂടിയായ സംഗീതസംവിധായകന്‍ രാജാമണിയാണ് ആ വിവരം കുടുംബത്തെ അറിയിച്ചത്. എങ്കിലും നിര്‍ബന്ധപ്രകാരം അമൃത ഈ വിവാഹം തന്നെ വേണമെന്ന് ശഠിച്ചു. ഒടുവില്‍ താന്‍ നേരിട്ട പീഡാനുഭവങ്ങള്‍ വീട്ടുകാരോട് പോലും പറയാതെ ഉള്ളില്‍ ഒതുക്കി എന്നാണ് അമൃത പറഞ്ഞത്.

ബാലയുടെ ആദ്യ വിവാഹം ഒരു കര്‍ണാടക സ്വദേശിനിയുമായിട്ട് ആയിരുന്നു എന്ന് അമൃത പരാമര്‍ശിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നു. രണ്ടാമതായി അമൃതയും, അമൃതയുമായുള്ള വിവാഹമോചന ശേഷം ഡോക്ടര്‍ എലിസബത്തിനെയും ബാല വിവാഹം ചെയ്തു. എന്നാല്‍ ബാലയുടെ ഒഫീഷ്യല്‍ പേജുകളില്‍ എവിടെയും അമൃതയ്ക്ക് മുന്‍പുള്ള വിവാഹത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

ഹിമ നിവേദ് കൃഷ്ണ എന്ന പ്രൊഫൈലില്‍ നിന്നും ബാലയുടെ ആദ്യ വിവാഹമോചനത്തിന്റെ രേഖയുടെ ഒരു ഭാഗം പങ്കുവച്ചിട്ടുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ”ചന്ദന സദാശിവ എന്നൊരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കാം അത്രയും നോവിച്ച്, ഡിവോഴ്‌സ് ചെയ്തു.”

”അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ, അമൃത എന്ന പത്തൊന്‍പതുകാരിയെ വിവാഹം ചെയ്ത ബാല കുമാര്‍ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ. നിയമനടപടികള്‍ സ്വീകരിക്കട്ടെ. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ?” എന്നാണ് പോസ്റ്റിലെ വാക്കുകള്‍.

ഈ കുറിപ്പ് അമൃത സുരേഷ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്റെ ഒരു പേജിന്റെ ഭാഗമാണ് പോസ്റ്റില്‍. ഇത് നടന്നിട്ടുള്ളത് 2008ല്‍ എന്നാണ് സൂചന. 2010ലായിരുന്നു ബാല അമൃതയെ വിവാഹം ചെയ്തത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി