'നല്ല സമയം.. പെണ്‍കുഞ്ഞ്'; സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു

സംവിധായകന്‍ ഒമര്‍ ലുലുവിന് പെണ്‍കുഞ്ഞ് പിറന്നു. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ”നല്ല സമയം. പെണ്‍കുഞ്ഞ്. സുഖപ്രസവം ഉമ്മയും മോളും സുഖമായിരിക്കുന്നു” എന്ന് ഒമര്‍ കുറിച്ചു.

ഒമര്‍ ലുലു-റിന്‍ഷി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്. സൈജു കുറുപ്പ്, രമേശ് പിഷാരടി, നാദിര്‍ഷ ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. ഇഷാന്‍ ഉല്‍ ഒമര്‍, ഐറിന്‍ ഒമര്‍ എന്നിവരാണ് മറ്റ് രണ്ട് മക്കളുടെ പേര്.

‘ഹാപ്പി വെഡ്ഡിംഗ്’ എന്ന സിനിമ ഒരുക്കിയാണ് ഒമര്‍ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തിയത്. സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. ചങ്ക്‌സ്, ഒരു അഡാറ് ലവ്, ധമാക്ക എന്നിവയാണ് സംവിധായകന്റെ മറ്റ് സിനിമകള്‍.

Read more

ബാബു ആന്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമയാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘നല്ല സമയം’ എന്ന പുതിയ സിനിമയും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇര്‍ഷാദ് ആണ് ചിത്രത്തില്‍ നായകനാകുന്നത്.