ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ ഉൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ മാറ്റുരയ്ക്കും. കനു ഭേൽ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ആഗ്ര’യും പട്ടികയിൽ ഉണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രശംസകൾ നേടിയ ചിത്രമാണ് ആഗ്ര.
ലുബ്ധക് ചാറ്റർജി സംവിധാനം ചെയ്ത ‘വിസ്‌പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ’,ഫാസിൽ റസാഖിന്റെ മലയാള ചിത്രം ‘തടവ്’ എന്നിവയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
ഡീഗോ ഡെൽ റിയോ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘ഓൾ ദി സൈലെൻസ്’, ലില അവിലസ് സംവിധാനം ചെയ്ത ‘ടോട്ടം’ എന്നീ സ്പാനിഷ് ചലച്ചിത്രങ്ങളും എഡ്ഗാർഡോ ഡീലെക്ക്, ഡാനിയൽ കസബെ എന്നിവർ ചേർന്നൊരുക്കിയ അർജൻ്റീനിയൻ ചിത്രം സതേൺ സ്റ്റോം, പേർഷ്യൻ ചിത്രം അക്കില്ലസ്, അസർബൈജാൻ ചിത്രം സെർമോൺ ടു ദി ബേഡ്‌സ്, ഉസ്‌ബെക്കിസ്ഥാൻ ചിത്രം സൺഡേ, പോർച്ചുഗീസ് ചിത്രം പവർ ആലി, പ്രിസൺ ഇൻ ദി ആൻഡീസ്, കസാഖിസ്ഥാൻ ചിത്രം ദി സ്നോ സ്റ്റോം എന്നീ ചിത്രങ്ങളുമാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.
Read more
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്.