അന്താരാഷ്ട്ര വേദികളിൽ കയ്യടി നേടിയ ഡോൺ പാലത്തറയുടെ ആ ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുന്നു; സൗജന്യമായി കാണാം

കേവലം ആറ് സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സ്വതന്ത്ര സംവിധായകനാണ് ഡോൺ പാലത്തറ. കച്ചവട- വാണിജ്യ ചിത്രങ്ങൾക്കപ്പുറത്ത് സിനിമ എന്ന മാധ്യമത്തെ നിരന്തരം നവീകരിക്കുകയും നൂതനമായ ആഖ്യാനശൈലിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ ഡോൺ പാലത്തറ എന്ന സംവിധായകൻ എന്നും വിജയിച്ചിട്ടുണ്ട്.

ഡോൺ പാലത്തറ

ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, എവരിത്തിങ് ഈസ് സിനിമ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഫാമിലി തുടങ്ങീ ആറ് സിനിമകൾ മാത്രം മതി ഡോൺ പാലത്തറ എന്ന പ്രതിഭയെ അടയാളപ്പെടുത്താൻ.

No photo description available.

ഇപ്പോഴിതാ ഡോണിന്റെ ഏറ്റവും കൂടുതൽ നിരൂപക പ്രശംസകൾ നേടിയ ‘1956 മധ്യ തിരുവിതാംകൂർ’ എന്ന ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുന്നു. നേരത്തെ ലോക സിനിമ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ മുബിയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. യൂട്യൂബിലൂടെ സിനിമ പ്രേക്ഷകർക്ക് സൗജന്യമായി ചിത്രം കാണാൻ സാധിക്കും. ഡിസംബര്‍ 4 ന് മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനലിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.


ഭൂപരിഷ്കരണത്തിനും മുന്നേ ഇടുക്കിയിലും മറ്റും നടന്ന വ്യാപകമായ കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ, പ്രകൃതിയും മനുഷ്യനും ആയും മനുഷ്യനും മനുഷ്യനും തമ്മിലും നിരന്തരമായ് ഉണ്ടാവുന്ന ഭൗതികവും ആന്തരികവുമായ സംഘർഷങ്ങൾ വേട്ടയ്ക്ക് പോകുന്ന ഒരു പറ്റം പുരുഷന്മാരിലൂടെ ഒരു കഥയായി ആവിഷ്കരിച്ചിരിക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ മലയാള സിനിമ ചരിത്രത്തിലെ മികച്ച സൃഷ്ടി തന്നെയാണ്. ആസിഫ് യോഗി, ജെയിന്‍ ആന്‍ഡ്രൂസ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, കനി കുസൃതി, ഷോണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

No photo description available.

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങീ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രതികരണം ലഭിച്ച സിനിമയാണ് 1956 മധ്യ തിരുവിതാംകൂർ. ഡോൺ പാലത്തറയുടെ ‘ഫാമിലി’ എന്ന ചിത്രം ഈ വർഷത്തെ കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുണ്ട്.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ