തിയേറ്റർ റിലീസിനൊരുങ്ങി ഡോൺ പാലത്തറയുടെ 'ഫാമിലി'; ചിത്രം ഈ മാസം തിയേറ്ററുകളിലേക്ക്

ഡോൺ പാലത്തറയുടെ നിരൂപക പ്രശംസകൾ നേടിയ ചിത്രം ‘ഫാമിലി’ തിയേറ്ററുകളിലേക്ക്. വ്യത്യസ്തമായ പ്രമേയങ്ങളും അവതരണവും കൊണ്ട് സമകാലിക മലയാള സ്വതന്ത്ര സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് ഡോൺ പാലത്തറ. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച 1956 മധ്യ തിരുവിതാംകൂർ എന്ന ചിത്രവും സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയും ഡോൺ പാലത്തറ എന്ന ഫിലിം മേക്കറുടെ പ്രതിഭ വിളിച്ചോതുന്ന രണ്ട് സൃഷ്ടികളാണ്. ശവം, വിത്ത്, എവരിത്തിങ് ഈസ് സിനിമ എന്നീ ചിത്രങ്ങളും നിരവധി നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്.

May be an image of 1 person, beard and smiling

ന്യൂട്ടൺ സിനിമാസിന്റെ ബാനറിൽ വിനയ് ഫോർട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’.റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തിയ ഫാമിലി കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. നിൽജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഡോൺ പാലത്തറയും ഷെറിൻ കാതറിനും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും ഡോൺ തന്നെയാണ്. ഫെബ്രുവരി 23 നാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്. ചലച്ചിത്രമേളകളിൽ മികച്ച നിരൂപക പ്രശംസകൾ നേടിയ ചിത്രം തിയേറ്റർ റിലീസ് കൂടിയാവുമ്പോൾ ഫിലിം ഫെസ്റ്റിവലിൽ കാണാൻ സാധിക്കാതെ പോയ സിനിമയെ ഗൌരവകരമായി കാണുന്ന പ്രേക്ഷകരിലേക്കും ചിത്രമെത്തുമെന്ന പ്രതീക്ഷയുണ്ട്.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?