എന്നെ ആരും ഗ്ലാമറസ് വേഷങ്ങളില്‍ കാണാന്‍ പാടില്ല, ഞാന്‍ മരിച്ചാലും ആരും ഫോട്ടോ ഷെയര്‍ ചെയ്യരുത്: നടി മുംതാസ്

തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമറസ് വേഷങ്ങളില്‍ തിളങ്ങിയ താരമാണ് മുംതാസ്. ഖുഷി, താണ്ഡവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുംതാസ് അഭിനയിച്ചിട്ടുണ്ട്. സിനിമ വിട്ട് നടി ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ ആരും തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുംതാസ് ഇപ്പോള്‍.

”എന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കൈ നിറയെ പണം കിട്ടിയാല്‍ എന്റെ എല്ലാ സിനിമയുടെയും റൈറ്റ്‌സ് ഞാന്‍ വാങ്ങുമായിരുന്നു. ഗ്ലാമറസ് ഫോട്ടോകള്‍ എല്ലാം നീക്കം ചെയ്യും. എന്നെ ആരും ഗ്ലാമറസ് വേഷങ്ങളില്‍ കാണാന്‍ പാടില്ല.”

”ഇതൊന്നും നടക്കില്ലെന്ന് അറിയാം. നാളെ ഞാന്‍ മരിച്ച് പോയാല്‍ എന്റെ ഗ്ലാമറസ് ആയ മോശപ്പെട്ട ഫോട്ടോകള്‍ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യര്‍ത്ഥനയുണ്ട്. എനിക്ക് വേണ്ടി അത് നിങ്ങള്‍ ചെയ്യണം. ഇല്ലെങ്കില്‍ എന്റെ മനസ് വല്ലാതെ വേദനിക്കും” എന്നാണ് മുംതാസ് ഗലാട്ട മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വിജയ്-ജ്യോതിക ചിത്രം ഖുഷിയിലൂടെ മുംതാസ് ഏറെ ശ്രദ്ധ നേടിയിരുന്നു. 1999ല്‍ മോനിഷ എന്‍ മോണാലിസ എന്ന ചിത്രത്തിലൂടെയാണ് മുംതാസ് അഭിനയരംഗത്ത് എത്തുന്നത്. 2009ല്‍ സിനിമ വിട്ട മുംതാസ് തമിഴ് ബിഗ് ബോസില്‍ മത്സരിച്ചിരുന്നു. പിന്നീട് പൂര്‍ണമായും ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം