സണ്ണി ലിയോണിനെ വിളിച്ച് വരുത്തി അപമാനിച്ചു; ഡബിള്‍ മീനിംഗും കാട്ടിക്കൂട്ടലുകളും, ഫ്ളവേഴ്‌സ് ടി വിക്കെതിരെ ആരാധകര്‍

ഫ്ളവേഴ്‌സ് ടി വി സണ്ണി ലിയോണിനെ വിളിച്ച് വരുത്തി അപമാനിച്ചെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്ത്. ഈ അടുത്തിടെ ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിക്കെതിരെയായിരുന്നു വിമർശനം. പേട്ടറാപ്പ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പരിപാടിയിലെത്തിയ സണ്ണി ലിയോണിനേയും പ്രഭുദേവയേയും അവഹേളിച്ചെന്നാണ് ആരോപണം ഉയരുന്നത്.

സോഷ്യൽ മീഡിയയിലൂടെ ശ്രീനാഥ് സദാനന്ദൻ എന്ന യുവാവ് പങ്കുവച്ച കുറിപ്പിലാണ് ഫ്ളവേഴ്‌സ് ടി വിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഓണത്തിന് ഫ്ലവേഴ്‌സ് ചാനലിൽ കാണിച്ച ഒരു പ്രോഗ്രാമിന്റെ റീൽ ഫേസ്ബുക്കിൽ കണ്ടിരുന്നു. സണ്ണി ലിയോൺ ഗസ്റ്റ് ആയിട്ട് വന്ന പ്രോഗ്രാം ആയിരുന്നു. റീല് കണ്ടപ്പോൾ തന്നെ അത് ശരിയല്ലല്ലോ എന്നൊരു തോന്നൽ ഉണ്ടായി. അതിനു താഴെ ഉണ്ടായിരുന്ന കമൻ്റുകളും ഏകദേശം എന്റെ അഭിപ്രായത്തോട് യോജിക്കുന്നതായിരുന്നു. തുടർന്ന് യൂട്യൂബിലെ ലിങ്ക് എടുത്ത് ഒന്ന് നോക്കിയെന്ന് ശ്രീനാഥ് സദാനന്ദൻ പറയുന്നു.

‘പേട്ടറാപ്പ്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സണ്ണി ലിയോണും പ്രഭുദേവയും ഫലവേഴ്‌സിൻ്റെ ഒരു പ്രോഗ്രാമിൽ അതിഥികളായി എത്തിയതാണ് . അവരെ സ്വീകരിച്ച രീതി വളരെ പരിതാപകരമായിപ്പോയി എന്നേ പറയാൻ പറ്റൂ. സണ്ണിലിയോണിനെ നിർത്തിക്കൊണ്ട് അടിമുടി ദ്വയാർത്ഥ പ്രയോഗങ്ങൾ നിറച്ചാണ് അവതാരകനും പങ്കെടുത്ത മറ്റുള്ള താരങ്ങളും സംസാരിച്ചത്. ഒന്നാമത്തെ കാര്യം… നമ്മളെ നോക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ചിരിക്കുമ്പോൾ അവരുടെ ഭാഷ നമുക്കറിയില്ലെങ്കിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി. അവർ അവിടെ അതും കേട്ട് ചിരിച്ചു നിന്നു. നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ അവരെക്കുറിച്ച് എന്തൊക്കെയോ ഡബിൾ മീനിങ് കമന്റ് പറയുന്നു ചിരിക്കുന്നു ആസ്വദിക്കുന്നു. ചാനലിൽ സംപ്രേക്ഷണം ചെയ്‌ത സമയത്ത് ആയിരിക്കും, ചിലയിടങ്ങളിൽ ആവശ്യത്തിന് മ്യൂസിക് ചേർത്ത് ഈ ഡയലോഗുകൾ പൊലിപ്പിച്ചത്.

പോൺ ചിത്രങ്ങളിൽ നിന്ന് ഹിന്ദി സിനിമയിലേക്ക് വന്ന ആളാണ് സണ്ണി ലിയോൺ. അങ്ങനെ ഒരു വാർത്തയോ അല്ലെങ്കിൽ ആ വിഷയത്തെക്കുറിച്ചുള്ള പരാമർശമോ ഒക്കെ ഒരു കാലം കഴിഞ്ഞ് അപ്രസക്തമാകേണ്ടതല്ലേ.. എൻ്റെ അഭിപ്രായത്തിൽ അതൊക്കെ ഒരു പത്തുവർഷം മുമ്പ് തന്നെ തീർന്നതാണ്. ഈ പരിപാടിയിൽ ഇവരുടെകാട്ടിക്കൂട്ടലുകൾ കണ്ടാൽ തോന്നും സണ്ണി ലിയോണിൻ്റെ പൂർവകാലം ഇവര് കഴിഞ്ഞ ആഴ്‌ച ആണ് അറിഞ്ഞതെന്ന്. അത് പ്രേക്ഷകരേ അറിയിക്കാൻ പാടുപെടും പോലെ ഉണ്ടായിരുന്നു.. പൊസിഷനിൽ നിൽക്കുക, ഷാജോണുമായിട്ട് സീൻ ഉണ്ട്, കമോൺ ബേബി ഓയാ.. എന്നൊക്കെ പറയുക ഇതൊക്കെയാണ് അവരുടെ തമാശ. മറ്റൊരു കാര്യം. അവരോടൊപ്പം ആ സ്റ്റേജിൽ ഉണ്ടായിരുന്നത് മുഴുവൻ പുരുഷന്മാരായിരുന്നു.

സുന്ദരിക്ക് പൊട്ടു കുത്തുന്ന മത്സരത്തിൽ ഒക്കെ ഡബിൾ മീനിങ്ങിന്റെ അകമ്പടിയോടെ ഈ പുരുഷന്മാരുടെ ഇടയിൽ സണ്ണി ലിയോൺ പങ്കാളിയാകുന്നത് കണ്ടപ്പോൾ സ്വാഭാവികമായും ഒരു ബുദ്ധിമുട്ട് തോന്നി. സ്ത്രീകളായിട്ട് മറ്റാരെങ്കിലും കൂടെ ആ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി. അവിടെ ഓഡിയൻസ് ആയിട്ട് ബീന ആൻ്റണി,മാനസ ഉൾപ്പെടെ പലരെയും കാണിക്കുന്നുണ്ട്. പക്ഷേ മുൻപത്തെ പ്രോഗ്രാമിൽ നിന്ന് കാണിക്കുന്നതാണെന്ന് മനസ്സിലാകും. അവിടെ അവർ ഉണ്ടായിരുന്നെങ്കിൽ എന്തായാലും സ്റ്റേജിലേക്ക് വന്നേനെ, മാത്രമല്ല ആ ഓഡിയൻസിന്റെ കൂട്ടത്തിൽ ഗിന്നസ് പക്രു ഉണ്ട്. ഈ കോപ്രായത്തിൽ അവര് ഗിന്നസ് പക്രുവിനെ ഉൾപ്പെടുത്താതിരിക്കുമോ.

ഒരുപക്ഷേ കാണുന്ന എൻ്റെ പ്രശ്‌നമായിരിക്കാം.അവരുടെ ജനപ്രീതി നേടിയ ഒരു പ്രോഗ്രാമിന്റെ്റെ ശൈലി തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. അത് ബോഡി ഷേമിങ്ങിനും ഡബിൾ മീനിങ്ങിനും ഒക്കെ പേരുകേട്ട പ്രോഗ്രാം ആണ്.അത് അവർക്ക് കുഴപ്പമില്ല പിന്നെ ബാക്കിയുള്ളവർക്ക് എന്താണ് കുഴപ്പം എന്നാണ് അതിന്റെ ആരാധകരും ചോദിക്കുന്നത്. ഇവിടെ ഒരുപക്ഷേ ഈ പ്രോഗ്രാമിൽ സണ്ണി ലിയോണിനോ പ്രഭുദേവയ്‌ക്കോ പ്രിയ താരങ്ങളുടെ പെരുമാറ്റത്തിൽ യാതൊരു പ്രശ്ന‌വും തോന്നിയിട്ടുണ്ടാവില്ല. എന്നാൽ തീർച്ചയായും ആ പ്രോഗ്രാമിന്റെ നിലവാരത്തെക്കുറിച്ച് അവർക്ക് ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവു.അതുറപ്പാണ്. പ്രഭുദേവയെക്കുറിച്ച് ഞാൻ അധികം പറഞ്ഞിട്ടില്ലെങ്കിൽ, അതിന് കാരണം ആ പ്രോഗ്രാമിലും പ്രഭുദേവയ്ക്ക് അത്ര പ്രാധാന്യമേ കൊടുത്തിട്ടുള്ളൂ. കുട്ടിക്കാലത്ത് ‘മുക്കാല മുക്കാബല’ ഒക്കെ ദൂരദർശനിൽ കണ്ടിട്ടുള്ളവർക്ക് അദ്ദേഹത്തെ പോലൊരാളെ ഇങ്ങനെ സ്വീകരിക്കാൻ കഴിയില്ല.. പിന്നെ അതിഥി ആയിട്ട് വിളിക്കുമ്പോൾ ഇങ്ങനെയൊക്കെയാണോ വേണ്ടത് എന്നൊരു ചിന്ത കാണുന്നവരുടെ ഉള്ളിൽ തോന്നുന്നതാണ്. സിനിമയിൽ ഉള്ളവർ തന്നെ ഒരു നടിയോട് പെരുമാറുന്നത് അങ്ങനെയാണെങ്കിൽ അതല്പം ഗൗരവമായ കാര്യമാണ്. അതിഥി ദേവോ ഭവ എന്നൊന്നും കരുതിയില്ലെങ്കിലും. അല്പം കൂടി മാന്യത ആവാമായിരുന്നു. ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കുന്ന പരിപാടി ചെയ്യാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്നും ശ്രീനാഥ് സദാനന്ദൻ കുറിച്ചിട്ടുണ്ട്.

അതേസമയം പ്രോഗ്രാം യുട്യൂബിൽ വന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളും പരിപാടിക്കെതിരെ ഉയരുന്നുണ്ട്. ‘മലയാളിയുടെ അധഃപധനം കണ്ട് പ്രഭുദേവ ഇരിക്കുന്നത് കണ്ടോ’, ‘അവതാരകൻ ഒരു നിലവാരവും ഇല്ല’, ‘രണ്ടുപേരെയും വിളിച് കളിയാക്കി ഊക്കി വിട്ടു’, ‘കാമക്കണ്ണുകൾ അല്ലാതെ വേറെ കണ്ണൊണ്ടൊന്നും…. ഇത്രേം കാലം ആയിട്ടും ഒരു മാറ്റവും ഇല്ലേ??? ഇതെന്തു സമൂഹം’ എന്നിങ്ങനെയുള്ള കമന്റുകളാണ് യുട്യൂബിലെ പരിപാടിയുടെ വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു