കല്യാണത്തില്‍ പാട്ടുപാടി ദുല്‍ഖറും ഗ്രിഗറിയും

പാട്ടുപാടി വീണ്ടും ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും. മുകേഷിന്റെ മകന്‍ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷന്‍ സോങാണ് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്ന് പാടിയിരിക്കുന്നത്. ധൃതംഗപുളകിതന്‍ എന്ന് തുടങ്ങുന്ന പാട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ പാട്ടിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പ്രകാശ് അലക്‌സാണ് സംഗീത സംവിധായകന്‍.

എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സോള്‍ട്ട് മാംഗോ ട്രീ എന്നി സിനിമകളുടെ സംവിധായകനായ രാജേഷ് നായര്‍ സവിധാനം ചെയ്യുന്ന സിനിമയാണ് കല്യാണം. ഫെബ്രുവരി രണ്ടിന് ചിത്രം തിയറ്ററുകളില്‍ എത്തും.

Read more

നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന ചിത്രത്തില്‍ വര്‍ഷ, മുകേഷ്, ശ്രീനിവാസന്‍, സാജു നവോദയ, നാരായണന്‍ കുട്ടി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നേരത്തെ ദുല്‍ഖര്‍ പാടിയ പാട്ടുകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു. ആ ഹിറ്റ് ചാര്‍ട്ടിലേക്ക് തന്നെയാണ് ഈ ഗാനത്തിന്റെയും പോക്കെന്ന കാര്യത്തില്‍ സംശയമില്ല.