പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

പപ്പുവ ന്യൂ ഗിനിയയും ഇന്ത്യയും സംയുക്തമായി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഡോ. ബിജുകുമാർ ദാമോദരന്റെ ‘പപ്പാ ബുക്ക’. പപ്പുവ ന്യൂ ഗിനിയയിലെ NAFA പ്രൊഡക്ഷന്‍ ഹൗസും സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പപ്പുവ ന്യൂഗിനിയയിലെ ഭാഷയായ ടോക്പിസിൻ, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.

പ്രകാശ് ബാരെയും റിതാഭാരിയും മാത്രമാണ് ചിത്രത്തിൽ വേഷമിടുന്ന ഇന്ത്യൻ താരങ്ങൾ. ബാക്കിയുള്ള താരങ്ങളെല്ലാം തന്നെ പപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ളവരാണ്. ലോക പ്രശസ്ത സംഗീതജ്ഞനും മൂന്ന് തവണ ഗ്രാമി പുരസ്‌കാര ജേതാവുമായ റിക്കി കേജ്‌ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പ്രകാശ് ബാരെയുടെ സിലിക്കൺ മീഡിയയും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.

May be an image of 1 person and text that says "நீலம் PESSDETIANS PRODUCTIONS NAFA PRODUCTIONS NELAMPROUEONONLOSLSNS SILICONMEDI NNAFA AFA PA. RANJITH PRESENTS RITABHARICHAKRABORTY AND PRAKASHBAREn P A P A B BUKA U K A AFILM BY DR. BIJU PRODUGERS CATHY SIKE PA. PA.RANJITH PRAKASH BARE ORIGI NAL SCORE BY RICKY KEJ EXECUTIVE PRODUCER PARUL AGRAWAL OPYEDHU RADHAKRISHNAN DITOR &CHIEFASSOCIAT CHIEF ASSOCIATE DIRECTOR DAVIS MANUEL PRODUCTIONDESIGNGPUBL ICITYDILEEP DAZ COST STUMESARAVIND KR PRODUCTIO PRODUCTIONCONTRDLLER PRASAD ASCIATEIREETORFLEVISSINAN SIVAN NEW GUINEA INDIA CO-PROD.RTION FILM"

കൂടാതെ സിനിമാറ്റിക് കൾച്ചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി പപ്പുവ ന്യൂ ഗിനിയയിലെ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഈ സിനിമയുടെ ഷൂട്ടിങ് പ്രോസസ്സിൽ പങ്കു ചേരുന്നുണ്ട്. സംവിധാനം, ക്യാമറ, സിങ്ക് സൗണ്ട്, എഡിറ്റിങ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സാങ്കേതിക മേഖലകളിൽ ഇവർക്ക് പ്രാക്ടിക്കൽ പരിശീലനം ഷൂട്ടിനൊപ്പം ലഭിക്കുന്നു.

2024 ജൂലൈയിലാണ് പപ്പാ ബുക്ക ചിത്രീകരണം ആരംഭിക്കുന്നത്. ടൊവിനോ തോമസ് നായകനായ ‘അദൃശ്യജാലകങ്ങൾ’ ആയിരുന്നു ഡോ. ബിജുവിന്റെ അവസാന പുറത്തിറങ്ങിയ ചിത്രം.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി