സ്വീഡിഷ് ചലച്ചിത്ര മേളയില്‍ പുരസ്‌കാര നിറവില്‍ മലയാളിയും

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി സാന്നിധ്യം. നിര്‍മ്മാതാവും നടനുമായ ഡോ. മാത്യു മാമ്പ്രയാണ് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നല്ല നടനുള്ള സിഫ് (SIFF) അവാര്‍ഡ് ഓഫ് എമിനന്റ്‌സ് പുരസ്‌കാരം നേടിയത്.

ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച വെയില്‍ വീഴവേ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ. മാത്യു മാമ്പ്ര ബഹുമതിക്ക് അര്‍ഹനായത്. ആറ് നവാഗത സംവിധായകരുടെ ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രത്തിലെ ഒരു ചിത്രമാണ് ‘വെയില്‍ വീഴവേ’.

മറീന മൈക്കിള്‍ ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡോ. മാത്യു മാമ്പ്ര ഈ ചിത്രത്തിനു മുമ്പ് മൊമന്റ്‌സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ നായാട്ടാണ് മേളയിലെ ഈ വര്‍ഷത്തെ മികച്ച സിനിമ. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.

ആറു സംവിധായകര്‍ ചേര്‍ന്നാണ് ‘ചെരാതുകള്‍’ എന്ന ആന്തോളജി സിനിമ ഒരുക്കിയത്. ഷാജന്‍ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം ഒരുക്കിയത്.

Latest Stories

IPL 2025: 156 കോടിയുടെ തട്ടിപ്പ്, ഇന്ത്യൻ പ്രീമിയർ ലീഗിലെ ദുരന്ത ഇലവൻ നോക്കാം; പട്ടികയിൽ ഇടം നേടി പ്രമുഖർ

IPL 2025: ട്രോളന്മാര്‍ എയറിലാക്കിയെങ്കിലും അവന്‍ തളര്‍ന്നില്ല, പറഞ്ഞത് പോലെ തന്നെ ചെയ്തു, രാജസ്ഥാന്‍ താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര

IPL 2025: ധോണിയുമായി നല്ല സാമ്യമുളള കളിക്കാരനാണ് അവന്‍, പവറുളള ഷോട്ടുകളാണ് അടിക്കുന്നത്, യുവതാരത്തെ പ്രശംസിച്ച് മുന്‍താരം

'നീറ്റിന് അപേക്ഷിക്കാൻ ഏൽപ്പിച്ചുത് മറന്നുപോയി, പിന്നാലെ വ്യാജ ഹാൾടിക്കറ്റ് നിർമിച്ച് നൽകി'; അക്ഷയ സെൻറർ ജീവനക്കാരിയുടെ കുറ്റസമ്മതം

ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകാന്‍ ദ്രൗപദി മുര്‍മു; 18ന് കേരളത്തിലെത്തും; ദേശീയ തീര്‍ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ദേവസ്വംമന്ത്രി

IPL 2025: കൊല്‍ക്കത്തയ്ക്ക് അവസാനം ബുദ്ധി വച്ചു, അവനെ നേരത്തെ ഇറക്കിയപ്പോള്‍ തന്നെ അവര്‍ കളി ജയിച്ചു, എന്തൊരു ബാറ്റിങ്ങായിരുന്നു, പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

ഇത്തരം ചിത്രങ്ങള്‍ തുടരണം.. അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തി; 'തുടരും' കണ്ട് രമേശ് ചെന്നിത്തല

IPL 2025: ഡയലോഗ് അടി മാത്രമല്ല സ്നേഹം ഉണ്ടെങ്കിൽ നീ അവനെ ഫിനെ വിളിക്കണം, സംസാരിച്ച് കഴിയുമ്പോൾ പ്രശ്നം എല്ലാം തീരും; പന്തിന് ഉപദേശവുമായി വിരേന്ദർ സെവാഗ്

ആ നടന്‍ നിവിന്‍ പോളിയല്ല, പലര്‍ക്കും മനസിലായിക്കാണും ഞാന്‍ ആരെ കുറിച്ചാണ് പറഞ്ഞതെന്ന്..: ലിസ്റ്റിന്‍ സ്റ്റീഫന്‍

'ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി, സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും തീയിട്ടു'; പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിട്ട് ബിഎൽഎ