"എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാന്‍ ആര്‍ക്കും സാധിക്കില്ല"

നടി താരാ കല്യാണിനു പിന്തുണയുമായി ഡോ. ഷിനു ശ്യാമളന്‍. മരുമകനെയും മകനെ പോലെയെ കാണാന്‍ സാധിക്കൂ എന്നും എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഷിനു പറഞ്ഞു.

ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം:

മരുമകനെ അതും മകനെ പോലെ അവര്‍ക്ക് പരിചയമുള്ള ഒരാളെ സ്‌നേഹത്തോടെ ചുംബനം നല്‍കി ആശീര്‍വദിക്കുന്നതിനെ വരെ സമൂഹ മാധ്യമങ്ങളില്‍ അപരിഷ്‌കൃത സമൂഹത്തെ പോലെ അവരെ കളിയാക്കുകയും അശ്ലീലം പറഞ്ഞു അവരെ വേദനിപ്പിച്ചവരുമുണ്ട്.

താരാ കല്യാണം ചെയ്തതില്‍ ഒരു തെറ്റുമില്ല. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാന്‍ കഴിയാത്ത ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അവര്‍ക്ക് ചുംബനത്തിനൊക്കെ ഒരു അര്‍ഥമേയുള്ളൂ. ആലിംഗനത്തിനും ഒരു അര്‍ഥമേയുണ്ടാകു. അത് അവരുടെ സംസ്‌കാരമാണ്. അതിന് നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല.

സമൂഹം അങ്ങനെയാണ്. പ്രത്യേകിച്ചു അഭിനയ രംഗത്തുള്ള സ്ത്രീകള്‍ക്ക് നേരെ എപ്പോഴും നോക്കുന്ന കുറേ ക്യാമറ കണ്ണുകള്‍. എന്തിനും ഏതിനും കുറെ ഗോസിപ്പുകള്‍.

മകളെ ഇത്രയും സ്‌നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെയും മകനെ പോലെയെ കാണാന്‍ സാധിക്കു. പിന്നെ എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാന്‍ ആര്‍ക്കും സാധിക്കില്ല. മകളുടെ വിവാഹത്തിന് ശേഷം ഒരമ്മയെ ഇത്രയും വേദനിക്കുന്ന അല്ല അവരെ വേദനിപ്പിച്ച സമൂഹത്തെ ഓര്‍ത്താണ് ലജ്ജിക്കേണ്ടത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ