കാന്‍സര്‍ മൂലമായിരുന്നില്ല ഇന്നസെന്റിന്റെ മരണം'; വെളിപ്പെടുത്തലുമായി ഡോക്ടര്‍

കാന്‍സറിന് ചികിത്സ തേടിയിരുന്ന സമയത്തെ നടന്‍ ഇന്നസെന്റിന്റെ നിലപാടുകളും സമീപനങ്ങളും വെളിപ്പെടുത്തി ഡോക്ടര്‍ വി പി ഗംഗാധരന്‍. ഡോക്ടറെ 100 ശതമാനവും വിശ്വസിച്ചാണ് ഇന്നസെന്റ് ചികിത്സ നടത്തിയത്. ഇത് എല്ലാ രോഗികളും അനുവര്‍ത്തിക്കേണ്ട ഒന്നാംപാഠമാണെന്നും വി പി ഗംഗാധരന്‍ പറയുന്നു.

”രോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയായിരുന്നു അന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. ചിലര്‍ പറയും മുള്ളന്‍ചക്ക കഴിക്കാന്‍, മറ്റ് ചിലര്‍ പറയും ഒറ്റമൂലി പരീക്ഷിക്കാന്‍, എല്ലാവരും പറയുന്ന കാര്യങ്ങള്‍ കേള്‍ക്കും, ആ മുള്ളന്‍ചക്കയും ആത്തച്ചക്കയുമെല്ലാം വീടിന്റെ മൂലക്കല്‍ കിടപ്പുണ്ട്. ഇതായിരുന്നു ഇന്നസെന്റിന്റെ നിലപാട്.

”ഇന്നസെന്റ് വെറുമൊരു എട്ടാംക്ലാസുകാരനല്ല. പിഎച്ച്ഡിക്കാര്‍ പോലും ചെയ്യുന്ന മണ്ടത്തരങ്ങള്‍ ഒന്നും ഇന്നസെന്റ് ചെയ്തില്ല. ചികിത്സയ്ക്കായി അമേരിക്കയിലും പോയില്ല. ലോകത്തിന്റെ ഏത് കോണില്‍ കിട്ടുന്ന ചികിത്സയും ഇന്ത്യയിലും കേരളത്തിലും കിട്ടുമെന്നതായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായം.

ജ്യേഷ്ഠന്‍ അമേരിക്കയില്‍ ഡോക്ടറാണ്, എപ്പോള്‍ വേണമെങ്കിലും ഇന്നസെന്റിന് യു എസിലേയ്ക്ക് പോകാനുള്ള സാഹചര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത വന്നശേഷം പലരും വിളിച്ചു. എല്ലാവര്‍ക്കും അറിയേണ്ടത് കാന്‍സര്‍ മൂലമാണോ ഇന്നസെന്റ് മരിച്ചത് എന്നായിരുന്നു. കാന്‍സര്‍ കാരണമായിരുന്നില്ല അദ്ദേഹത്തിന്റെ മരണം.’- ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ ഡോ. വി പി ഗംഗാധരന്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ