ദൃശ്യം ഇനി ഇന്‍ര്‍നാഷണല്‍; ചിത്രം ഹോളിവുഡിലേക്ക്

ഭാഷാ ഭേദത്തിനതീതമായി ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ റീമേക്കുകള്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. മലയാളത്തില്‍ വലിയ ഹിറ്റായ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കുമൊക്കെ റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിത മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്. സിനിമ ഹോളിവുഡില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകളാണ് എത്തുന്നത്.

ട്രേഡ് അനലസ്റ്റായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡില്‍ കൂടാതെ, സിന്‍ഹള, ഫിലിപ്പീനോ, ഇന്തോനേഷ്യന്‍ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴില്‍ കമല്‍ ഹാസനും ഹിന്ദിയില്‍ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയില്‍ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു.

അതേസമയം ദൃശ്യം മൂന്നിനെ കുറിച്ചുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നല്ല ആശയം കിട്ടിയാല്‍ ദൃശ്യം 3 ചെയ്യുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ഒന്ന് ആലോചിച്ചു നോക്കാന്‍ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു എന്നും എന്നാല്‍ നിലവിലുള്ള സിനിമകളില്‍ നിന്നു ഉടന്‍ മാറാനാവില്ല എന്നതിനാല്‍ കാലതാമസമുണ്ടാകുമെന്നും ജീത്തു പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം