ഡ്രൈവിംഗ് ലൈസന്‍സ് എത്ര നേടി; കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെ

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജ് സുകുമാരന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയിരിക്കുന്നത്. 2019 ഡിസംബര്‍ റിലീസ് ആയി എത്തിയ മലയാളം ചിത്രങ്ങളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ഏക ചിത്രം കൂടിയായി ഡ്രൈവിംഗ് ലൈസന്‍സ് മാറിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകള്‍ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 19 കോടി നാല്‍പ്പതു ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് നേടിയെടുത്തത് എണ്‍പത്തിയഞ്ചു ലക്ഷം രൂപയാണ്.

ഒപ്പം ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് ഈ ചിത്രം നേടിയ കളക്ഷന്‍ 6 കോടി നാല്‍പ്പതു ലക്ഷം രൂപയാണ്. ഇതിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് ഇരുപത്തിയേഴു കോടി രൂപയ്ക്കു മുകളില്‍ എത്തിയപ്പോഴേക്കും മുപ്പതു കോടിക്ക് മുകളില്‍ ഈ ചിത്രം കളക്ഷന്‍ നേടും എന്നുറപ്പായി കഴിഞ്ഞു.

ഇതോടെ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേരളാ ഗ്രോസ് കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിലും ഡ്രൈവിംഗ് ലൈസെന്‍സ് ഇടം പിടിച്ചിരിക്കുകയാണ്. ലൂസിഫര്‍, മധുര രാജ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ലവ് ആക്ഷന്‍ ഡ്രാമ, എന്നിവ കഴിഞ്ഞു അഞ്ചാം സ്ഥാനത്തു ആണ് ഡ്രൈവിംഗ് ലൈസെന്‍സ് എത്തിയിരിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്