പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “ഡ്രൈവിങ് ലൈസന്‍സി”ന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രത്തെക്കുറിച്ച് വളരെ നല്ല സോഷ്യല്‍ മീഡിയ റിവ്യുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ക്ലൈമാക്‌സ് രോമാഞ്ചമണിയിച്ചു. മികച്ച ഒരു എന്റര്‍ടെയ്‌നറാണ് ചിത്രം എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ട് മണിക്കൂറും പതിനാല് മിനുട്ടും മുപ്പത്തിയൊമ്പത് സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനവുമൊക്കെ നേരത്തെ വൈറലായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്നകഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. സൂപ്പര്‍ താരത്തിന്റെ കടുത്ത ഒരു ആരാധകനും എന്നാല്‍ കര്‍ക്കശക്കാരനായ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായാണ് സുരാജ് എത്തുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മിയ ജോര്‍ജ്ജും ദീപ്തി സതിയുമാണ് നായികമാര്‍.
https://www.facebook.com/DrivingLicenceMovie/posts/1022157344812630
https://www.facebook.com/anand.rajendran.9/posts/3009412045735590