എനിക്ക് ലഭിച്ച പിന്തുണ അന്ന് അപ്പയ്ക്ക് ലഭിച്ചിരുന്നെങ്കില്‍; തുറന്നുപറഞ്ഞ് ധ്രുവ് വിക്രം

ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്് പ്രേക്ഷകര്‍. ധ്രുവിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മയ്ക്ക് ഗംഭീര വരവേല്‍പ്പ് ആണ് തമിഴകത്തു നിന്നും ലഭിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ മകനും നടനുമായ ധ്രുവ് വിക്രം പറഞ്ഞവാക്കുകളാണ് വൈറലാകുന്നത്. തുടക്കകാലത്ത് അപ്പയ്ക്ക് ഈ പിന്തുണ ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റയെ കരിയര്‍ തന്നെ മാറിമറിഞ്ഞേനെ എന്നാണ് ധ്രുവ് വിക്രം പറയുന്നത്. കാത്തിരിപ്പിനൊടുവില്‍ മകന്‍ അഭിനയരംഗത്തെത്തിയതിന്റെ സന്തോഷത്തിലാണ് വിക്രം ഇപ്പോള്‍. ്ര

സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് ധ്രുവ് എത്തിയിരുന്നു. സിനിമയെക്കുറിച്ച് അപ്പ സംസാരിച്ചിരുന്നുവെങ്കിലും ചിത്രീകരിച്ച രംഗങ്ങളെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോയൊന്നും പ്രതികരിച്ചിരുന്നില്ല എന്നും അതെല്ലാം സര്‍പ്രൈസാക്കി വെക്കുകയായിരുന്നു എന്നും തന്റെ ജിം ട്രെയിനറിനടക്കം അപ്പ വീഡിയോയും ചിത്രങ്ങളുമൊക്കെ കാണിച്ചുകൊടുത്തിരുന്നു എന്നും ധ്രുവ് പറയുന്നു. ഇത്തരത്തിലൊരു പിന്തുണ തുടക്കകാലത്ത് അപ്പയ്ക്ക് ലഭിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞേനെയെന്നും ധ്രുവ് പറയുന്നുണ്ട്.

തന്റെ ആദ്യ ചിത്രത്തിനു ലഭിച്ച സന്തോഷത്തേക്കാള്‍ പതിന്മടങ്ങ് സന്തോഷമാണ് മകന്റെ ചിത്രം റിലീസ് ചെയ്തപ്പോള്‍ ഉണ്ടായതെന്ന് വിക്രം പറയുന്നു.

ഗിരീസായ ഒരുക്കുന്ന ചിത്രത്തില്‍ “ഒക്ടോബര്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയ ആനന്ദ് ആണ് നായികയായി എത്തുന്നത്. പ്രിയ ആനന്ദ്, ഭഗവതി പെരുമാള്‍, അന്‍പു ദാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായെത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് “കബീര്‍ സിങ്ങും” ഏറെ ശ്രദ്ധേയമായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം